ആ സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളോളം അടുപ്പമുള്ള ഒരാളെ പോലെ തോന്നി, വളരെ അപൂര്‍വ്വമായിട്ടേ എനിക്ക് അങ്ങനെ തോന്നാറുള്ളൂ, ജയറാമിനെ കുറിച്ച് ഉര്‍വശി പറയുന്നു

77

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read:ഒരു പാവം, ഞാന്‍ ആഗ്രഹിച്ചത് പോലെയുള്ള പാര്‍ട്ട്ണര്‍, വിവാഹം നേരത്തെയാക്കാനുള്ള കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് സ്വാസിക

അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു. അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം ഇന്ന്.

ഇപ്പോഴിതാ നടനും സുഹൃത്തുമായ ജയറാമിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഉര്‍വശി. ജയറാമിനെ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ ആദ്യമായി കാണുന്നതെന്നും ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഒത്തിരി വര്‍ഷങ്ങളായി പരിചയമുള്ള ഒരാളെ പോലെ തോന്നിയെന്നും ഉര്‍വശി പറഞ്ഞു.

Also Read:ആഗ്രഹം സഫലമാക്കി ജിപി, വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടനെ കണ്ട് ഗോപിക, കാലില്‍ വീണ് അനുഗ്രഹം വാങ്ങി താരങ്ങള്‍

അങ്ങനെയൊക്കെ ഒരു അടുപ്പം ചുരുക്കം ചിലരോട് മാത്മേ തോന്നുകയുള്ളൂവെന്നും അന്നുമുതല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളായി എന്നും അതിനിടെയാണ് പാര്‍വതിയും ജയറാമും പ്രണയത്തിലാണെന്ന് അറിഞ്ഞതെന്നും അവര്‍ക്കുവേണ്ടി ചില കള്ളത്തരങ്ങളൊക്കെ താനും ചെയ്തിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു.

Advertisement