മമ്മൂട്ടിയെ കണ്ടാൽ തന്നെ ഞാൻ വിറ തുടങ്ങും; ഊർമ്മിള തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുതെന്നാണ് കൊച്ചിൻ ഹനീഫ പറയാറുള്ളത്; മനസ്സ് തുറന്ന് ഊർമ്മിള ഉണ്ണി

347

മലയാളികൾക്ക് അനേത്രെ പെട്ടെന്നൊന്നും മറക്കാൻ സാധിക്കാത്ത നടിയാണ് ഊർമ്മിള ഉണ്ണി. വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ അമ്മ വേഷങ്ങളിലും, സഹനടി വേഷങ്ങളിലും തിളങ്ങിയ താരം സ്വന്തമായി പെർഫ്യൂം ബിസിനസ്സും ചെയ്യുന്നുണ്ട്. നടി സംയുക്തവർമ്മയുടെ ബന്ധു കൂടിയായ താരം മികച്ച നർത്തകി കൂടിയാണ്. ഇപ്പോഴിതാ താരം നല്കിയ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;

എന്നെ അമ്മേ അനുപമേ എന്ന് വിളിക്കുന്ന ഒരാളുണ്ടെങ്കിൽ അത് മനോജ് കെ ജയനാണ്. അനുപമയായ അമ്മേ എന്നാണ് അതിനർത്ഥം. സർഗ്ഗത്തിൽ അഭിനയിക്കുന്ന സമയം മുതലുള്ള വിളിയാണത്. ഹനീഫിക്കയുടെ കൂടെ അഭിനയിക്കുന്ന സമയത്ത് സെറ്റിൽ ഞാൻ തമാശ പറഞ്ഞാൽ ഹനീഫിക്ക വിലക്കുമായിരുന്നു. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിനൊക്കെ ഞങ്ങളെ പോലെ ഓരോരുത്തരുണ്ട്. ഊർമിള തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുത്. കാര്യ ഗൗരവമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചാൽ മതി. വെറുതെ തമാശ പറഞ്ഞ് ചളമാക്കരുത് എന്ന് പറയും.

Advertisements

Also Read
ഇരുണ്ടിട്ടാണ്, തടിച്ചവളാണ്, എല്ലായ്‌പ്പോഴും കണ്ണട ധരിക്കുന്നു; നേരിട്ടത് ക്രൂരമായ ബോഡിഷെയ്മിങ്; 30 വയസ് കഴിഞ്ഞാണ് കണ്ണാടിയിൽ നോക്കാൻ ധൈര്യം കിട്ടിയത്: കാജോൾ

അതേസമയം മമ്മൂട്ടിയെ കുറിച്ച് കേൾക്കുമ്പോൾ എനിക്ക് ഞെട്ടൽ വരും. ഞാനും മമ്മൂട്ടിയും മൂന്ന് സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. വളരെ ചെറിയ ഭാഗങ്ങളെ ഉണ്ടാവാറുള്ളു. മമ്മൂക്ക എന്തെങ്കിലും ചോദിച്ചാൽ അതിന് മറുപടി നൽകുക എന്നത് മാത്രമാണ്. അല്ലാതെ വലിയ ഡയലോഗുകളോ ഒന്നും ഉണ്ടാവാറില്ല. എന്നാലും അത് പോലും അഭിനയിക്കാൻ വരുമ്പോൾ വെറുതെ പേടി തോന്നും.

ആദ്യമായി ഞങ്ങൾ അഭിനയിച്ച സിനിമയിൽ വന്ന് കേറിയപ്പോൾ തന്നെ എന്നോട് ടൈമിംഗ് തെറ്റിക്കരുത് കേട്ടോ എനിക്ക് ദേഷ്യം വരും എന്നാണ് പറഞ്ഞത്. അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ല. ഡയലോഗ് പോലും അറിയില്ല. അതിനിടെ ടൈമിങ് തെറ്റിക്കരുതെന്ന് പറഞ്ഞാൽ! എനിക്ക് അപ്പോൾ തന്നെ വിറ തുടങ്ങി. മമ്മൂക്കയെ പറ്റി പറയുമ്പോൾ അതാണ് ഓർമ്മ വരുക എന്നാണ് നടി പറഞ്ഞത്.

Also Read
കെട്ടിപ്പിടിക്കുന്ന സീനിൽ മോഹൻലാൽ കളിയാക്കും; മമ്മൂട്ടിക്കും എനിക്കുമുള്ള ഭക്ഷണവുമായി സുൽഫത്ത് കാത്തിരിക്കും; അനുഭവങ്ങൾ പറഞ്ഞ് ശോഭന

നിലവിൽ സിനിമകളിൽ അത്ര സജീവമല്ലാത്ത താരം മികച്ച വേഷങ്ങൾ ലഭിച്ചാൽ അഭിനയിക്കും എന്നാണ് പറയുന്നത്. തനിക്ക് അത്ര വലിയ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല എന്ന് താരം ഇടക്ക് പറയാറുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് മകൾ ഉത്തരയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. പക്ഷെ ഇപ്പോൾ ഉത്തരയും സിനിമയിൽ നിന്ന് വിട്ട് നില്ക്കുകയാണ്.

Advertisement