അന്ധവിശ്വാസിയാണ്; ആ പല്ല് പോയതുകൊണ്ടാണ് അവൾ മരിച്ചതെന്ന് പറയില്ല, പക്ഷെ എന്റെ വിശ്വാസം ബലപ്പെട്ടു; അനുഭവം പറഞ്ഞ് ഊർമ്മിള ഉണ്ണി

1121

മലയാളികൾക്ക് അനേത്രെ പെട്ടെന്നൊന്നും മറക്കാൻ സാധിക്കാത്ത നടിയാണ് ഊർമ്മിള ഉണ്ണി. വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ അമ്മ വേഷങ്ങളിലും, സഹനടി വേഷങ്ങളിലും തിളങ്ങിയ താരം സ്വന്തമായി പെർഫ്യൂം ബിസിനസ്സും ചെയ്യുന്നുണ്ട്. നടി സംയുക്തവർമ്മയുടെ ബന്ധു കൂടിയായ താരം മികച്ച നർത്തകി കൂടിയാണ്.

ഇപ്പോഴിതാ താരം നല്കിയ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. തന്റെ വിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളേയും കുറിച്ചാണ് താരം സംസാരിക്കുന്നത്. വിശ്വാസങ്ങൾ ഊട്ടി ഉറപ്പിക്കാനുണ്ടായ അനുഭവങ്ങളും താരം വെളിപ്പെടുത്തുന്നുണ്ട്.

Advertisements

താനൊരു ദൈവ വിശ്വാസിയാണ്. ഒപ്പം തനിക്ക് അന്ധ വിശ്വാസവും ഉണ്ടായിരുന്നുവെന്ന് താരം തുറന്ന് പറയുന്നത്. തന്റെ ചെറുപ്പത്തിൽ ഏതോ ഒരു ചേച്ചി പറഞ്ഞതാണ്. നമ്മുടെ പല്ല് ഏതെങ്കിലും സാഹചര്യത്തിൽ പറിഞ്ഞു പോവുകയോ അതെടുക്കേണ്ടി വരികയോ ചെയ്താൽ പ്രത്യേകിച്ച് അത് അണപ്പല്ലാണെങ്കിൽ ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ കാര്യം സംഭവിക്കാമെന്ന്. അന്ന് ആ ചേച്ചി പറഞ്ഞത് ചിലപ്പോൾ അത് നല്ല വാർത്തയാകും. അല്ലെങ്കിൽ മരണം പോലുള്ള വാർത്തയുമായിരിക്കുമെന്നാണ്.

ALSO READ- ഷെയ്ൻ സെറ്റിൽ കാണിച്ചു കൂട്ടുന്നത് നാണക്കേട്; 27 വയസുള്ള ഈ ചെറുപ്പക്കാരനെ സെറ്റിൽ നിയന്ത്രിക്കാൻ ഉമ്മച്ചി; ഒരു കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടത്: ശാന്തിവിള ദിനേശ്

പിന്നീട് താൻ മകൾ ഉത്തരയ്ക്കൊപ്പം ഇടവപ്പാതി സിനിമയുടെ ഷൂട്ടിന് പോയിരുന്നു. അന്ന് ലെനിൻ സാറിനെ പരിചയപ്പെട്ടു. ഒപ്പം അദ്ദേഹത്തിന്റെ അസിസ്റ്റന്റായ നയന സൂര്യയെയും. അന്നു നയനയുടെ പല്ലിൽ ക്ലിപ്പ് ഇട്ടിരുന്ന സമയമായിരുന്നു.

അപ്പോൾ താൻ അവളോടു പറഞ്ഞു, പല്ലെടുത്തതിന് ശേഷം നല്ലത് സംഭവിച്ചാൽ തന്നോട് പറയണമെന്ന്. അത് കഴിഞ്ഞ് അതെല്ലാം മറന്നു. നയനയെയും മറന്നു. പിന്നീട് ഒരിക്കൽ നയന തന്നെ വിളിച്ച് പറഞ്ഞു തന്റെ കാണാതായ സഹോദരനെ തിരിച്ചു കിട്ടിയെന്ന്.

ALSO READ- ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പാടില്ല, സ്‌നേഹം അങ്ങോട്ട് കൊടുക്കണം. തിരിച്ചു കിട്ടണമെന്നില്ല; ബിഗ് ബോസ് ഹൗസ് വിട്ടതിന് പിന്നാലെ ഹനാൻ

കൂടാതെ, അവൻ വന്നത് എല്ലാവർക്കും സന്തോഷമായി എന്നും വീട്ടിൽ ആഘോഷമാണെന്നും പറയുകയായിരുന്നു. തനിക്ക് ആ വാർത്ത നല്ല സന്തോഷം തന്നു. എന്റെ വിശ്വാസം ശരിയാണ് എന്ന് നയന പറയുകയുംചെയ്തിരുന്നു.

പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം താനവളുടെ മരണ വാർത്തയാണ് കേട്ടത്. ലെനിൻ സർ മരിച്ചു. അവിടെ നിന്ന് ഒരു മാസം കഴിഞ്ഞപ്പോൾ നയനയും മരണപ്പെട്ടു. അവളുടെ മരണം അസ്വഭാവികമാണോ എന്നൊന്നും അറിയില്ല. പക്ഷേ അത് വലിയ ഷോക്കായിരുന്നുവെന്നും ഊർമിള പറയുന്നു. പല്ല് പോയത് കൊണ്ടാണ് അവർ മരണപ്പെട്ടതെന്ന് താൻ പറയുന്നില്ല. പക്ഷേ ആ വാർത്ത തന്റെ വിശ്വാസത്തെ ബലപ്പെടുത്തുകയായിരുന്നു എന്നും ഊർമ്മിള ഉണ്ണി തുറന്നുപറയുന്നു.

Advertisement