അവളൊരു ട്രാൻസ്‌ഡെൻഡറാണ്; തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്; ഉർഫി ജാവേദിനെതിരെ വെളിപ്പെടുത്തലുമായി നടൻ ഫൈസാൻ അൻസാരി

214

ആരും ചിന്തിക്കാത്ത രീതിയിലുള്ള വസ്ത്രധാരണം കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്ന താരമാണ് ഉർഫി ജാവേദ്. സോഷ്യൽ മീഡിയയിലൂടെ എല്ലാം തന്നെ താരം തന്റെ പുതിയ പരീക്ഷണ വസ്ത്രങ്ങളെല്ലാം വെളിപ്പെടുത്താറുമുണ്ട്. താൻ അധികം വസ്ത്രം ധരിക്കാത്തതിന്റെ കാരണം ഒരിക്കൽ ഉർഫി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഉർഫിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് നടനായ ഫൈസാൻ അൻസാരി. ഉർഫി ജാവേദ് ട്രാൻസ്‌ജെൻഡറാണെന്നാണ് താരം പറയുന്നത്. ഉർഫി ട്രാൻസ് ആണെന്ന് തെളിയിക്കാനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ് എന്നുമാണ് ഫൈസാൻ പറയുന്നത്. ഉർഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പോരായ്മയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

Advertisements

Also Read
ഞാൻ ആദ്യമായാണ് അങ്ങനെ ഒരു ഇന്നസെന്റേട്ടനെ കാണുന്നത്; അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ച് പറയാം എന്ന് പറഞ്ഞ് എന്നെ യാത്ര അയച്ചതാണ്; വികാര നിർഭര കുറിപ്പുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

ഉർഫിക്കെതിരെയുള്ള തെളിവുകൾ ഉടൻ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും. ഉർഫി ട്രാൻസ്ജെൻഡർ സമൂഹത്തിലേക്ക് മടങ്ങി പോകണം എന്നാണ് ഫൈസാൻ പറയുന്നത്. നേരത്തെ ഉർഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാൻ അൻസാരി രംഗത്തെത്തിയിരുന്നു. ഗ്ലാമർ വസ്ത്രം ധരിച്ചതിന് നടിക്കെതിരെ ഫൈസാൻ പൊലീസിൽ പരാതി നൽകിയിരുന്നു.

ഉർഫി മുംബൈയിയെ നശിപ്പിക്കും സമൂഹത്തെ നശിപ്പിക്കുമെന്ന് ഫൈസാൻ പറഞ്ഞിരുന്നു. വ്യത്യസ്തമായ ഫാഷൻ ചോയിസുകൾ കൊണ്ട് ശ്രദ്ധ നേടിയ മോഡലാണ് ഉർഫി ജാവേദ്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും സൈബർ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്. എന്നാൽ താൻ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉർഫി പറഞ്ഞിരുന്നു.

Also Read
എനിക്ക് അത്തരം പ്രതീക്ഷകൾ ഇല്ല; മകൻ മനസ്സിലാക്കിയില്ലല്ലോ എന്ന ചിന്ത ഇല്ല; വരും തലമുറയിൽ നിന്ന് നമുക്ക് പഠിക്കാൻ ഉണ്ട്, മനസ്സ് തുറന്ന് ഇളയ ദളപതി വിജയുടെ അമ്മ

അതേസമയം മുംബൈ നഗരത്തിൽ തനിക്ക് വാടകക്ക് താമസിക്കാൻ വീടോ അപ്പാർട്ട്മെന്റോ ലഭിക്കുന്നില്ലെന്ന ആരോപണവുമായും ഉർഫി മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരുന്നു. ഒരു വിഭാഗത്തിന് തന്റെ വസ്ത്രധാരണ ശൈലി പ്രശ്നമാകുമ്പോൾ മറ്റൊരു വിഭാഗത്തിന് തന്റെ പേരാണ് പ്രശ്നമെന്നും തനിക്കെതിരായ ഭീഷണികളിൽ ചില ഉടമകൾക്ക് ഭയമുണ്ടെന്നും അതുകൊണ്ട് തനിക്ക് വീട് തരാൻ ആരും തയാറാകുന്നില്ലെന്നുമാണ് അന്ന് ഉർഫി പറഞ്ഞത്.

Advertisement