മറ്റുള്ളവർ പറഞ്ഞപ്പോഴല്ല, ഞങ്ങൾ തീരുമാനിച്ചപ്പോഴാണ് മാതാപിതാക്കളായത്; മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും പ്രതീക്ഷകൾക്കും വഴങ്ങാതെ ജീവിച്ചവരാണ്, തുറന്ന് പറച്ചിലുമായി ഉപാസന കാമിനേനി

733

തെന്നിന്ത്യയിൽ നിന്നും, പാൻ ഇന്ത്യയിലേക്കും പിന്നീട് ഓസ്‌കാറിലും വിജയക്കൊടി പാറിച്ച നടനാണ് രാം ചരൺ. നിലവിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന നടനാണ് അദ്ദേഹം. രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന സിനിമയിലൂടെയാണ് ലോകം മുഴുവൻ അറിയപ്പെടുന്ന താരമായി അദ്ദേഹം മാറിയത്. ഇൗയടുത്താണ് തെലുങ്കിലെ സൂപ്പർതാരം അച്ഛനാകാൻ പോകുന്ന വിവരം പിതാവായ ചിരഞ്ജീവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഉപാസനയുടെ ബേബി ഷവർ ചടങ്ങ് നടന്നത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോവുന്നത്. അതിനാൽ തന്നെ താര ദമ്പതികളുടെ കുടുംബവും വളരെ സന്തോഷത്തിലാണ്. കുഞ്ഞ് പിറക്കാത്തതിനെക്കുറിച്ച് രാം ചരണിനും ഉപാസനയ്ക്കും ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ കുഞ്ഞ് പിറക്കുന്നത് മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏകെ ഉദ്ദേശമെന്ന് ഉപാസന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

Also Read
ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ജീൻസും ടി ഷർട്ടും ഇട്ട് ജീവിക്കുന്ന കുലസ്ത്രീ, വിവരദോഷി; റെനീഷക്ക് എതിരെ കമന്റുകളുടെ മഹാപ്രവാഹം

ഇപ്പോഴിതാ അമ്മയാവാൻ സമയമെടുത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉപാസന. ഹ്യൂമൺസ് ഓഫ് ബോംബെയോടാണ് താരത്തിന്റെ പ്രതികരണം. തങ്ങൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും പ്രതീക്ഷകൾക്കും വഴങ്ങാതെ ജീവിച്ചവരാണ്. സ്വയം തീരുമാനിച്ച സമയത്ത് മാതാപിതാക്കളാവുന്നതിൽ ഇപ്പോൾ ഞങ്ങൾ സന്തുഷ്ടരാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സമൂഹം ആഗ്രഹിച്ചപ്പോഴല്ല, ഞങ്ങൾ ആഗ്രഹിച്ച സമയത്ത് അമ്മയാവാൻ തീരുമാനിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്.

വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് കുഞ്ഞ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങൾ രണ്ട് പേരും ഉയർച്ചയിലേക്ക് കുതിക്കുന്നതിനാലും കുട്ടികളെ നോക്കാൻ സ്വയം പര്യാപ്തരായതിനാലും ഇത് ഉചിതമായ സമയമാണെന്ന് കരുതുന്നു. ഞങ്ങൾ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. സമൂഹത്തിൽ നിന്നോ, കുടുംബത്തിൽ നിന്നോ പുറത്തുള്ളവരിൽ നിന്നോയുള്ള സമ്മർദ്ദം ഏൽക്കാൻ ഞങ്ങൾ അനുവദിച്ചില്ല.

Also Read
ട്രോളാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നവർ എന്റെ പ്രസ്താവനയെ വളച്ചൊടിച്ചു; ഞാൻ എല്ലാവർക്കും വേണ്ടിയാണ് സംസാരിച്ചത്; ഫിഷ് ഫ്രൈ വിവാദത്തിൽ റിമ കല്ലിങ്കലിനു പറയാനുള്ളത് ഇങ്ങനെ

2012 ലായിരുന്നു ഉപാസന-രാം ചരൺ വിവാഹം. ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. സംവിധായൻ ശങ്കറിന്റെ ഗെയിം ചേഞ്ചർ എന്ന സിനിമയിലാണ് രാം ചരൺ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ദിൽ രാജുവാണ് സിനിമ നിർമിക്കുന്നത്. കിയാര അദ്വാനിയാണ് സിനിമയിലെ നായിക. തെലുങ്കിന് പുറമേ, തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. 2021 ന്റെ തുടക്കത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്.

Advertisement