നിനക്കൊരു കല്യാണം വേഗം ഉണ്ടാവട്ടെ, കുറെ കുട്ടികളുണ്ടാകട്ടെ! ഉണ്ണി മുകുന്ദനോട് ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെ!

117

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. 2022 ജനുവരി 14 ന് ആണ് ചിത്രം റിലീസായത്. നവാഗതനായ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയിൽ ഉണ്ണി തന്നെയായിരുന്നു നായകൻ. അഞ്ജു കുര്യൻ ആയിരുന്നു നായിക. ഒരു സ്ഥലക്കച്ചവടവും അതിനെ പിന്നാലെ നടന്ന സംഭവ വികാസളായിരുന്നു ചിത്രത്തിന്റെ പ്രമേയം.

തീയ്യേറ്ററിൽ റിലീസിനെത്തിയ സിനിമ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ നൂറാം ദിനാഘോഷം എറണാകുളം ഐഎംഎ ഹൗസിൽ നടന്നിരിക്കുകയാണ്. ചടങ്ങിൽ നടൻ ബാല പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറൽ ആവുകയാണ്. താടിയും മുടിയും നീട്ടി ഒരു വേറിട്ട ലുക്കിലായിരുന്നു നടൻ എത്തിയത്. ഭാര്യ എലിസബത്തും കൂടെയുണ്ടായിരുന്നു.

Advertisements

ALSO READ

അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ, ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ച വ്യക്തി : ശ്രദ്ധ നേടി കുറിപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ചടങ്ങിൽ ബാല പറഞ്ഞ വാക്കുകളാണ്. ‘ഞാനും ഉണ്ണിയും അടുത്ത പടത്തിൽ ഒരുമിക്കുന്നു. അനൂപ് ആണ് ഡയറക്ടർ. അതും നൂറ് ദിവസം ഓടും, ഡബിൾ ധമാക്ക’ ബാല പറഞ്ഞു.

‘പ്രേക്ഷകർ സിനിമ ഏറ്റെടുക്കാൻ ഭയങ്കര പാടാണ്. ഒരു ദിവസം ഉണ്ണി എന്നെ മൊബൈലിൽ നാലഞ്ച് പ്രാവശ്യം വിളിച്ചിരുന്നു. ഞാൻ ഉറക്കത്തിലായിരുന്നു. ഭാര്യ ഇതാ ഉണ്ണി മുകുന്ദൻ വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോൺ കൊണ്ടുവന്നു തന്നു. അന്ന് ഉണ്ണി എന്നോട് ഒരു കഥയുടെ ഒരു ലൈൻ പറഞ്ഞു. ഞാൻ ഒരു പടം പ്രൊഡ്യൂസ് ചെയ്തപ്പോൾ എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ വന്ന് അഭിനച്ചയാളാണ് ഉണ്ണി. കഥാപാത്രമെന്തെന്നോ ഒന്നും ചോദിച്ചിട്ടില്ല, നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ വന്നിരിക്കും എന്നാണ് ഞാൻ അന്ന് ഉണ്ണി പറഞ്ഞത്.

ALSO READ

എന്റെ അച്ഛൻ ആ സിനിമ പകുതിക്ക് നിർത്തിപ്പോന്നു, മകളെ ഇങ്ങനെയൊരുവസ്ഥയിൽ കാണാൻ പറ്റാതെ ; ഇത്ര വല്യൊരു മോനോ എന്നായിരുന്നു അവരുടെയൊക്കെ സംശയം : ലക്ഷ്മി ഗോപാലസ്വാമി

ഉണ്ണി മുകുന്ദനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും വാചാലനാവുന്നുണ്ട്. ‘ഉണ്ണി നല്ല ഒരു മനുഷ്യനാണ്, നല്ല മനസ്സുണ്ട്. അതെപ്പോഴും ഉണ്ടാകും. ഇപ്പോൾ സിനിമയൊക്കെ ഭയങ്കര ഹിറ്റാണ്, ഇനി എപ്പോൾ കല്യാണം എന്നും ബാല ഇതിനിടയിൽ ഉണ്ണിയോട് ചോദിച്ചു. ഞാൻ സിനിമയിൽ സജീവമല്ലാതിരുന്ന സമയത്ത് ഒരിക്കൽ എന്റെയടുത്തു വന്ന് കൈയ്യിൽ പിടിച്ച് ബ്രദർ നിങ്ങളെ പോലുള്ളവർ തിരിച്ചുവരണം എന്ന് പറഞ്ഞയാളാണ് ഉണ്ണി, ആ നല്ല മനസ്സ് കുറച്ചുപേർക്കേയുള്ളൂ. നിനക്കൊരു കല്യാണം വേഗം ഉണ്ടാവട്ടെ, കുറെ കുട്ടികളുണ്ടാകട്ടെ’ ബാല പറഞ്ഞു നിർത്തി.

 

Advertisement