യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.
സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. നടന്‍ എന്നതിനുപുറമേ ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ് താരം. മേപ്പടിയാന്‍ എന്ന സിനിമയുടെ താരം ആദ്യമായി നിര്‍മ്മിച്ചത്.
മാളികപ്പുറമാണ് ഉണ്ണിമുകുന്ദന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ ആരാധകരമായി പങ്കുവെച്ചിരിക്കുകയാണ്. ഒരു കുറിപ്പാണ് താരം പങ്കുവെച്ചത്.
ഇതിനൊപ്പം തന്റെ പഴയ രണ്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ എപ്പോള്‍ കണ്ടാലും തന്റെ മുഖത്ത് പുഞ്ചിരിയുണ്ടാവുമെന്നും തന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയുടെ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങളാണിവയെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. ഒപ്പം മാളികപ്പുറം സിനിമ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
ഉണ്ണി മുകുന്ദന്റെ കുറിപ്പ്:
എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ 2 ചിത്രങ്ങളാണിവ. അഹമ്മദാബാദില്‍ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനില്‍ കയറുന്ന ദിവസങ്ങള്‍,ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.ഈ ചിത്രങ്ങള്‍ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും.
എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങള്‍. എന്റെ ജീവിതത്തില്‍ സഹായിച്ച ആളുകള്‍ക്കെല്ലാവര്‍ക്കും നന്ദി. ഈ യാത്രയില്‍ ഞാന്‍ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി. സ്വപ്നങ്ങള്‍ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്!
മാളികപുറത്തെ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയത്തില് സ്പര്‍ശിക്കാനും നിങ്ങളുടെ കണ്ണുകള്‍ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സിനിമ ആസ്വദിക്കൂ...