അന്ന് എന്റെ കള്ളങ്ങള്‍ പൊളിച്ചത് ശശിധരന്‍ എന്ന കൂട്ടുകാരനാണ്, അവനൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ, മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

257

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Advertisements

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. നടന്‍ എന്നതിനുപുറമേ ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ് താരം. മേപ്പടിയാന്‍ എന്ന സിനിമയുടെ താരം ആദ്യമായി നിര്‍മ്മിച്ചത്.

Also Read; ഒത്തിരി വിവാഹാലോചനകള്‍ വന്നു, ഒന്നും ശരിയാവുന്നില്ല, വിവാഹത്തോടുള്ള താതപര്യമേ കുറയുന്നു, മനസ്സുതുറന്ന് നന്ദിനി

ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താരരാജാവ് മമ്മൂട്ടിയുടെ വീഡിയോയാണിത്. മമ്മൂട്ടി ദൂരദര്‍ശന് നല്‍കിയ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണിത്. തന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടിയെന്നായിരുന്നുവെന്നും എന്നാല്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ ഇത് മറച്ചുവെച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കൂട്ടുകാരന്‍ ഇത് കണ്ടെത്തിയെന്നും മമ്മൂട്ടി പറയുന്നു.

ഈ പേര് തനിക്ക് ഇഷ്ടമില്ലായിരുന്നുവെന്നും പ്രായമായ ആള്‍ക്കാരുടെ പേര് പോലെ തോന്നാറുണ്ടെന്നും താരം പറയുന്നു. മഹാരാജാസില്‍ എത്തിയതോടെ ആ പേര് താന്‍ മറച്ചുവെച്ചുവെന്നും പേര് ചോദിക്കുന്നവരോട് ഒമര്‍ ഷെരീഫ് എന്നായിരുന്നു പറഞ്ഞതെന്നും താരം പറയുന്നു.

Also Read: ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ ദൈവം തന്നു, ക്രിസ്തുമതം സ്വീകരിച്ചതിനുള്ള കാരണം വെളിപ്പെടുത്തി മോഹിനി

അതിനിടെ തന്റെ ഐഡി കാര്‍ഡ് കളഞ്ഞുപോയെന്നും ഒരുത്തനു കിട്ടിയപ്പോള്‍ അവന്‍ തനിക്ക് അത് നല്‍കിയിട്ട് ചോദിച്ചു മമ്മൂട്ടി എന്നാണോ പേര് എന്നും അങ്ങനെ തന്റെ കള്ളങ്ങള്‍ പൊളിഞ്ഞുവെന്നും അങ്ങനെ താന്‍ മമ്മൂട്ടിയായി എന്നും താരം പറയുന്നു. ശശിധരന്‍ എന്ന സുഹൃത്താണ് കള്ളങ്ങള്‍ പൊളിച്ചതെന്നും അവന്‍ ഇപ്പോള്‍ എവിടെയാണോ എന്തോ എന്നും മമ്മൂട്ടി പറയുന്നു.

Advertisement