അശാന്തിയുടേയും അധർമ്മത്തിന്റെയും കരിമ്പടപ്പുതപ്പിനടിയിൽ ലോകം വിതുമ്പുമ്പോൾ മാനവികതയുടേയും സ്നേഹത്തിന്റെയും മയിൽപ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തിയിരിയ്ക്കുന്നു.
ALSO READ
സോഷ്യൽമീഡിയകളിലെല്ലാം ഉണ്ണികണ്ണൻമാരുടെ ചിത്രങ്ങളാൽ നിറഞ്ഞിരിയ്ക്കുകയാണ്. ഇപ്പോഴിതാ എട്ട് മാസം മാത്രം പ്രായമുള്ള ഇഷിക അനിൽകുമാറിന്റെ ഉണ്ണികണ്ണനായുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഏവരേയും മനം മയക്കുന്ന പുഞ്ചിരിയുമായി നിൽക്കുന്ന ഈ ഉണ്ണികണ്ണൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ദിനീഷ് ബി മോനോൻ, എഡിറ്റിങ് ദിലീപ് ബി മേനോൻ എന്നിവരാണ്.
അനിൽ കുമാറിന്റേയും അരുണയുടേയും മകളാണ് ഇഷിക.
ALSO READ
നാടെങ്ങും ഭഗവാൻ ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിന്റെ ആഘോഷത്തിലാണ് ഇന്ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകളും സംഘടിപ്പിക്കുന്നുണ്ട്.
കൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ ഓരോ വീടുകൾക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയിൽ ഭാഗമാകുന്നത്.