‘മോഹന്‍ലാല്‍ ഫാനിന് കോരിത്തരിക്കാന്‍ മാത്രമുള്ള കാര്യമേ ജയിലറിലുള്ളൂ;നല്ല സിനിമ വീണ്ടും നമുക്കൊരു രോമാഞ്ചം തരണം’; അഭിപ്രായം വൈറല്‍

155

സിനിമയെ ത ക ര്‍ക്കുന്നത് സിനിമാ റിവ്യൂ ആണെന്ന ആ രോ പണവും തിയറ്ററില്‍ സിനിമ പരാജയമാകുന്നത് ആദ്യ ദിനങ്ങൡല സോഷ്യല്‍മീഡിയയിലെ കടുത്ത വി മ ര്‍ശനങ്ങള്‍ കാരണമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഒരു ചിത്രം റിലീസായി ഏഴ് ദിവസം കഴിഞ്ഞ് മതി ചലച്ചിത്ര നിരൂപണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും വലിയ ചര്‍ച്ചയാവുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് യൂട്യൂബര്‍ ഉണ്ണി വ്‌ളോഗ്‌സ്. ഒരു നല്ല സിനിമയെന്നത് എന്നും നമ്മുടെ മനസില്‍ ജീവിക്കണമെന്നും കാണുമ്പോള്‍ രോമാഞ്ചം നല്‍കണമെന്നുമാണ് ഉണ്ണി പറയുന്നത്.

Advertisements

അതേസമയം, പലപ്പോഴും വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്ന ചിത്രങ്ങളാണെങ്കിലും താന്‍ പറയുന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള കാരണവും ഉണ്ണി വെളിപ്പെടുത്തുകയാണ്.

ALSO READ- ‘എനിക്ക് നീ മാത്രം മതി മറ്റൊന്നും വേണ്ട; എന്റെ ആദ്യത്തെ മകളാണ് നീ’; അഭിരാമിയെ ചേര്‍ത്ത് പിടിച്ച് ആശംസകളോടെ അമൃത സുരേഷ്

താന്‍ ജയിലറിന്റെ റിവ്യൂ സ്റ്റാര്‍ട്ട് ചെയ്തത് തന്നെ മോഹന്‍ലാല്‍ ഫാന്‍സിന് രണ്ടു വര്‍ഷത്തേക്ക് സ്റ്റാറ്റസ് ഇടാനുള്ള കണ്ടന്റ് ഈ സിനിമയില്‍ ഉണ്ടെന്നു പറഞ്ഞു കൊണ്ടായിരുന്നു. എന്നിലെ മോഹന്‍ലാല്‍ ഫാനിനെയും അത് തൃപ്തിപ്പെടുത്തിയെന്ന് ഉണ്ണി പറയുന്നു. ആ ക്ലൈമാക്‌സ് സീന്‍ കണ്ടപ്പോഴൊക്കെ താന്‍ കോരിത്തരിച്ചു ഇരിക്കുകയായിരുന്നു.

എന്നാല്‍, അതിനപ്പുറത്തേക്ക് ഒരു മോഹന്‍ലാല്‍ ഫാനിന് കോരിത്തരിക്കാന്‍ മാത്രമുള്ള കാര്യമേ ആ സീനിലുള്ളു എന്ന തിരിച്ചറിവ് തനിക്കുണ്ട്. രണ്ടാമത് മോഹന്‍ലാലിനെ കാണിക്കുന്ന സ്ലോ മോഷന്‍ സീക്വന്‍സിലും ഒരുപാട് കൈയ്യടിച്ചിരുന്നു. അതൊരു മാസ് സീന്‍ തന്നെയാണ്. പക്ഷേ അതിന്റെ ലോജിക്കിന്റെ വശത്തെ പറ്റിയും താന്‍ ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു.

ALSO READ-സിനിമയിലെ വിജയത്തിനിടെ സ്വകാര്യ ജീവിതത്തില്‍ പരാജയം; ചായ കുടിച്ച് പിരിഞ്ഞ വിവാഹബന്ധം, ജഡ്ജിയെ പോലും ഞെട്ടിച്ച സുരഭി, താരത്തിന്റെ ജീവിതമിങ്ങനെ

ഒരുപാട് പേര് കാണുന്ന ഒരു സംഭവത്തെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അത് വര്‍ക്കാവുന്നവരും ആവാത്തവരും ഒരുപോലെ ആയിരിക്കും. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ നിന്നാണ് താനതിനെ നോക്കി കാണുന്നത്. തന്നെ സംബന്ധിച്ച് ഒരു നല്ല സിനിമയെന്നത് നമ്മുടെ മനസില്‍ ജീവിക്കണം. അത് വീണ്ടും നമുക്കൊരു രോമാഞ്ചം തരണമെന്നും ഉണ്ണി രേഖ മേനോനുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ഉദാഹരണമായി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വില്‍ സ്മിത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങി നിന്ന് തന്റെ ജീവിതത്തിലെ ഈ നിമിഷമാണ് തന്റെ ഹാപ്പിനെസ്സ് എന്ന് പറയുമ്പോള്‍ ഇന്നും വളരെ തകര്‍ന്ന് ഡെസ്പ്പായി ഇരിക്കുന്ന എനിക്ക് ആ ഒരു സീന്‍ കണ്ടാല്‍ മാത്രം മതിയാകും.

അല്ലെങ്കില്‍ ആ സീനൊന്ന് വെറുതെ ഓര്‍ത്താല്‍ മതി ഞാന്‍ ഓക്കേ ആവാന്‍. അതുപോലെ എന്തെങ്കിലുമൊന്ന് ഓരോ സിനിമയ്ക്കും തരാന്‍ കഴിയണമെന്നും വ്‌ളോഗര്‍ വിശദീകരിച്ചു.

Advertisement