സല്‍മാന്‍ ഖാനെ പോലെ കേരളത്തിലെയുവാക്കളുടെ ഇഷ്ട മസില്‍മാനാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദന്‍. ഉണ്ണി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഓടിയന്റെ പേരിലാണ്.
കാരണം കഴിഞ്ഞ ദിവസം ഉണ്ണി ഒടിയന്‍ ടീമിന് ഒരു വാക്ക് കൊടുത്തിരുന്നു.ആ വാക്ക് പാലിച്ചാണ് ഉണ്ണി മുകുന്ദന്‍ വാര്‍ത്തകളിലും, ലാല്‍ ഫാന്‍സിന്റെ മനസിലും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.
ഒടിയന്‍ റീലീസിനോടനുബന്ധിച്ച് നേരത്തെ ഉണ്ണി പുറത്തിറക്കിയ ആശംസ വീഡിയോ വൈറല്‍ ആയിരുന്നു.
അതിന് പിറകെ ഇന്നലെ ഒടിയന്‍ റിലീസിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കേരളമൊട്ടുക്കും നടത്തിയ ഫാന്‍സ് ഷോകളുടെ ലിസ്റ്റും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഉണ്ണി പുറത്ത് വിട്ടിരുന്നു.
വെറുതെ പുറത്തിറക്കുക മാത്രമല്ല,പുലര്‍ച്ചെ 4:30 നുള്ള ഷോയ്ക്ക് താനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഹര്‍ത്താലിനെപ്പോലും വകവയ്ക്കാതെ ആദ്യ ഷോയ്ക്ക് തന്നെ ഉണ്ണി എത്തി വാക്ക് പാലിച്ചു.പടം കണ്ട ശേഷം അഭിപ്രായം ഫെയ്സ്ബുക്കില്‍ കുറിക്കുകയും ചെയ്തു.
താന്‍ ഒരു ഫാന്‍ ആയാണ് സിനിമ കണ്ടതെന്നും തനിക്ക് ചിത്രം വളരെയധികം ഇഷ്ടമായെന്നും,കുടുംബ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ചിത്രം കൈയിലെടുക്കുമെന്നും പറഞ്ഞ ഉണ്ണി സംഗീത മേഖലയെയും, ഛായാഗ്രഹണ മേഖലയെയും ,കോറിയോഗ്രാഫ്യയെയും സംഘടന രംഗങ്ങളെയും പ്രത്യേകം പ്രശംസിക്കാനും മറന്നില്ല.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവതാരങ്ങളില്‍ ജനപ്രീതി നേടിയ ഉണ്ണി തെലുഗിലും, മലയാളത്തിലും സജീവമാണ്.ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണി.