കാവ്യ ഇനിയും അഭിനയിക്കണം; കാവ്യ മാധവനോടുള്ള ആരാധന വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

71

കുടുംബിനിയും അമ്മയുമായി ഒതുങ്ങി കാവ്യ മലയാള സിനിമയോട് താല്‍കാലികമായി വിട പറഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. എന്നാല്‍ കാവ്യയുടെ ഓരോ വിശേഷങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. കാവ്യ തിരിച്ചു വരണമെന്ന് ചലച്ചിത്ര ലേകത്ത് ഉള്ളവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദനും കാവ്യയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

‘കാവ്യയുടെ ഫാനാണെന്നും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ആണ് ഉണ്ണി വെളിപ്പെടുത്തിയത്’.

അതേ സമയം, ഒരുപാട് നാളുകള്‍ക്ക് ശേഷം ദിലീപിനെയും കാവ്യയെയും ഒരുമിച്ച് കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇരുവരുടെയും മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ചിത്രത്തില്‍ കാവ്യ പ്രസവ ശേഷവും അതീവ സുന്ദരി ആയി കണ്ടതും എല്ലാവരും ശ്രദ്ധിച്ചിരുന്നു.

മീനാക്ഷിയുടെ അനുജത്തിയുടെ പേര് ‘മഹാലക്ഷ്മി’ എന്നാണ്. ദിലീപും കാവ്യയും തങ്ങളുടെ കുഞ്ഞ് മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹദിവസം രാവിലെ തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ‘മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ.

Advertisement