അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത് മുതൽ പലതരത്തിലുള്ള ചർച്ച ഉയർന്നിരിക്കുന്നത്. അർഹരായവരല്ല അവാർഡ് നേടിയതെന്ന തരത്തിലുള്ള ചർച്ചകളും നടക്കുകയാണ്. ഹിറ്റായി മാറിയ മാളികപ്പുറം സിനിമയ്ക്ക് അർഹിച്ച തരത്തിലെ പരിഗണന ലഭിച്ചില്ലെന്ന് ചിലർ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ സമാനമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ നിർമാതാവും നായകനുമായി ഉണ്ണി മുകുന്ദൻ. സ്വന്തം കൈകളിലെ തഴമ്പുകൾ വ്യക്തമാക്കുന്ന ചിത്രം സഹിതമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എല്ലാത്തിനും അർഥമുണ്ടാവുന്ന ഒരു ദിവസം വരും’
എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ‘മാളികപ്പുറം’ സിനിമയ്ക്കും കല്ലു എന്ന കഥാപാത്രത്തിനും പുരസ്‌കാരങ്ങൾ ലഭിക്കാത്തതിനെച്ചൊല്ലി രാഷ്ട്രീയക്കാരുൾപ്പടെ വിമർശിച്ചിരുന്നു.
പുരസ്‌കാരം ലഭിച്ചില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ദേവനന്ദയാണ് മികച്ച ബാലതാരം എന്നായിരുന്നു സോഷ്യൽമീഡിയയിലെ ചില കമന്റുകൾ. അതേസമയം എന്നാൽ വിഷയം വിവാദമാക്കരുതെന്നായിരുന്നു ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിലപാട്. അനാവശ്യ വിവാദങ്ങളിലേയ്ക്ക് ആ കുട്ടികളെ വലിച്ചിഴക്കരുതെന്നാണ് അഭിലാഷ് പിള്ള സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
‘അർഹത ഉള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേയ്ക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴയ്ക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്’ – ഇപ്രകാരമാണ് അഭിലാഷ് പിള്ള കുറിച്ചത്.
അവാർഡ് ലഭിച്ചില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ദേവനന്ദയാണ് മികച്ച ബാല നടി എന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്.
സനൽ കുമാർ ശശിധരൻ സംവിദാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് തന്മയ സോളിന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ആണ് സിനിമയുടെ സംവിധാനം. ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയാണ്. വിൻസി അലോഷ്യസ് മികച്ച നടിയായി. ‘നൻപകൽ നേരത്ത് മയക്ക’ത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ‘രേഖ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസി അലോഷ്യസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.