യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.
സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.
ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ ഗണപതി ഭഗവാനെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്.
താങ്ങാന്‍ കഴിയാത്ത തമാശകള്‍ പ്രചരിപ്പിക്കാതിരിക്കുകയെന്നും തിരിച്ച് നിന്റെ ദൈവത്തെ പറ്റി താന്‍ പറഞ്ഞാല്‍ കൂട്ടക്കരച്ചിലുണ്ടാവുമെന്നും സത്യസന്ധമായി ഉത്തരം നല്‍കാന്‍ താന്‍ മടിക്കില്ലെനന്നും അതില്‍ നിന്നെല്ലാം താന്‍ മാറി നില്‍ക്കുന്നത് ഇതര മതങ്ങളിലുള്ളവരുടെ വിശ്വാസത്തെയും വികാരത്തെയും മാനിക്കുന്നത് കൊണ്ടാണെന്നും ഉണ്ണി മുകുന്ദന്‍ മറുപടിയായി കുറിച്ചു.