ഇന്ന് ഗണപതി മിത്താണെന്ന്; ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണനും മിത്താണെന്ന് പറയും; ആർക്കും ഒരു വിഷമവുമില്ല; ഹിന്ദു വിശ്വാസികളുടെ പോരായ്മയാണത്:ഉണ്ണി മുകുന്ദൻ

376

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കാലം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി നായനായി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്താറുള്ളത്. ഫെീഖിന്റെ സന്തോഷം, മാളികപ്പുറം എന്നീ സിനിമകളാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും അവസമാനമെത്തിയത്. മാളികപ്പുറം സിനിമ ബ്ലോക്ക്ബസ്റ്ററായിരുന്നു.

തന്റെ വിജയങ്ങൾക്ക് പിന്നിൽ ഉറച്ച് ഈശ്വരവിശ്വാസമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. താൻ വലിയ വിശ്വാസിയാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ വിനായക ചതുർഥി ദിനത്തിൽ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

Advertisements

താരം വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മിത്ത് വിവാദത്തെ സംബന്ധിച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ പരാമർശം.

അമ്പലങ്ങളും ആഘോഷങ്ങളുമായി ജീവിച്ച വ്യക്തിയാണ് താനെന്നാണ് ഉണ്ണി പറയുന്നത്. പഠിച്ചതൊക്കെ ഗുജറാത്തിലാണ്. അവിടെ വിഗ്രഹം വീട്ടിൽ എത്തിച്ച് വലിയ ആരവത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നത്. എന്നാൽ കേരളത്തിൽ നാം കുറച്ച് സൈലന്റായാണ് ആഘോഷിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാണിച്ചു.

ALSO READ- സ്‌കൂൾ കാലം തൊട്ട് ഈ യുവനടന്റെ ഫാൻ ബോയ് ആണ്; അച്ഛനെ കാണുന്നത് താരമായിട്ട്: ഗോകുൽ സുരേഷ്

‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയും. ഞാൻ ഒരു വലിയ ഈശ്വര വിശ്വാസിയാണ്. അത്തരത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവുമില്ല.’- ഉണ്ണി മുകുന്ദൻ പറയുന്നു.

‘ഇക്കാര്യത്തിൽ താൻ അടക്കമുള്ള ഹിന്ദു വിശ്വാസികൾ ഓക്കെ ആണ്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. എന്നാൽ, നമ്മൾ മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഇവിടെ ആർക്കും ധൈര്യമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ല.’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

ALSO READ- കെട്ടുറപ്പുള്ള ദാമ്പത്യത്തിനായി സണ്ണിലിയോണിന്റെ അഞ്ച് ടിപ്പുകൾ; ഭർത്താവ് അടിപൊളി ആയത് കൊണ്ട് നിങ്ങളുടെ ഭർത്താവിനെയോ, കാമുകനെയോ എനിക്ക് വേണ്ട എന്നും താരം

ഏറ്റവും കുറഞ്ഞത് ഈ വിഷയത്തിൽ നിങ്ങൾക്ക് വിഷമം ഉണ്ടായി എന്നെങ്കിലും പറയണം, ഇനി എങ്കിലും എങ്ങനെയായിരിക്കണമെന്നും താരം പറയുന്നു. കൂടാതെ, . മാളികപ്പുറം പോലെ ഇനി ചെയ്യാൻ എനിക്ക് ധൈര്യം കാണിച്ചു എന്ന പ്രശംസയോടും താരം പ്രതികരിക്കുന്നു.

അത് എന്താണ് അങ്ങനെ പറഞ്ഞതെന്ന് തനിക്ക് അങ്ങോട്ട് മനസിലാകുന്നില്ല, കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്തു പറയാം, അതാണ് ഇന്ത്യ എന്ന രാജ്യം എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞുു.

വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർക്ക് എതിരെ ശബ്ദം ഉയർത്താൻ ധൈര്യം നമ്മൾക്ക് ഉണ്ടാകണം. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാൽ നമുക്ക് ഇതൊക്കെ ഓക്കെയാണ്. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം.

സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. മാളികപ്പുറം എന്നൊരു ഒരു സിനിമ ചെയ്തതിന്റെ പേരിൽ താൻ ഒരുപാട് കേട്ടു പക്ഷേ താൻ അത് വിട്ടു എന്നും ഉണ്ണി മുകുന്ദൻ പ്രസംഗത്തിൽ പറയുന്നു.

ആക്ഷൻ ഹീറോ ആയി മുൻ നിരയിലേക്ക് അമിത് ചക്കാലയ്ക്കൽ, വിശേങ്ങൾ പറഞ്ഞ് താരം

Advertisement