മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദന്‍. തുടക്കാലം മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി നായകനായി മാത്രമാണ് ഉണ്ണി മുകുന്ദന്‍ എത്താറുള്ളത്. ഫെീഖിന്റെ സന്തോഷം, മാളികപ്പുറം എന്നീ സിനിമകളാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും അവസാനമെത്തിയത്. മാളികപ്പുറം സിനിമ ബ്ലോക്ക്ബസ്റ്ററായിരുന്നു.
തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് ഈശ്വരവിശ്വാസമാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. താന്‍ വലിയ വിശ്വാസിയാണെന്നും താരം പറഞ്ഞിരുന്നു. താരം രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം തുറന്നുപറയാന്‍ മടിക്കാറില്ല.
ഇപ്പോഴിതാ ഇസ്രായേല്‍ പലസ്തീന്‍ യു ദ്ധ വുമായി ബന്ധപ്പെട്ട് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്ത്യ ഇസ്രായേലിന് ഒപ്പമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. തനിക്കും അതേ അഭിപ്രായമാണ് എന്ന് പറയുകായണ് താരം.
ALSO READ- പാസ്റ്റ് ഈസ് പാസ്റ്റ്! നാഗചൈതന്യയുടെ ഓര്‍മ്മ ശരീരത്തില്‍ നിന്നും മായ്ച്ച് സാമന്ത; ഇനി പ്രതീക്ഷ വേണ്ടെന്ന് ഉറപ്പിച്ച് ആരാധകരും
നൂറു ശതമാനവും താന്‍ മോദിജിയെ പിന്തുണക്കുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. മുമ്പും ഇത്തരത്തില്‍ ഉണ്ണി മുകുന്ദന്‍ ബിജെപിക്കുമ മോദിക്കും അനുകൂലമായി അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ദേശസ്‌നേഹം അല്‍പ്പം കൂടുതലാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
താന്‍ വളരെ ദേശീയവാദിയായ ഒരാളാണ്. അതിന് രാഷ്ട്രീയ ബന്ധങ്ങളൊന്നും ഇല്ല. അതുകൊണ്ട് തനിക്ക് ചില കാര്യങ്ങള്‍ ഓകെ അല്ല, ചില കാര്യങ്ങള്‍ ഓകെ ആണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
എന്റെ രാജ്യത്തിനെതിരായി എന്ത് വന്നാലും തന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അതിന് ഞാന്‍ ഇനി തോക്ക് പിടിച്ച് നില്‍ക്കണം എന്നൊന്നും ഇല്ല. കൃത്യമായി നികുതി അടക്കുന്ന ഒരു പൗരന്‍ ആണ് ഞാന്‍. രാജ്യത്തിന് എതിരെയുളള എന്തും തനിക്കും എതിരെയാണ്. അതാണ് എന്റെ രാഷ്ട്രീയം. അത് വലതുപക്ഷ രാഷ്ട്രീയമാണ് എന്ന് തോന്നുന്നുവെങ്കില്‍ തനിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.
ALSO READ- വിവാഹം കഴിച്ചത് സുഹൃത്തിനെ; എല്ലാം കൊണ്ട് തുലച്ചില്ലേ, ആ കുട്ടി നശിച്ചു പോയില്ലേ എന്നൊക്കെ അച്ഛനോട് ചോദിച്ചവരുണ്ട്: അനൂപ് മേനോന്‍
അതുപോലെ മോദിജിയെ താന്‍ ഒരുപാട് ആരാധിക്കുന്നു എന്നും അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു വേദിയില്‍ വെച്ച് ഇരുവരും ഒരുമിച്ച് കണ്ടിരുന്നു, അന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞതിങ്ങനെ:
അങ്ങ് എന്നോട് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്താ രെഹ്‌ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്ണന്‍ എന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.
എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടു സംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദിജി സംസാരിച്ചു. അതുമാത്രമല്ല ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു എന്നും അദ്ദേഹം കുറിച്ചു…