ഞങ്ങളുടെ സിനിമയ്ക്ക് വലിയ തിയേറ്ററുകളോ ഷോകളോ പോസ്റ്ററുകളോ ഒന്നുമില്ല, സത്യം പറഞ്ഞാല്‍ നല്ല വിഷമമുണ്ട്, ഉണ്ണി ലാലു പറയുന്നു

378

ഇന്ന് മലയാളികള്‍ക്ക് സുപരിചിതനാണ് ഉണ്ണിലാലു. ടിക് ടോക്കിലൂടെ ഷോര്‍ട്ട് ഫിലുമുകളിലേക്കും അതിലൂടെ സിനിമയിലേക്കും രംഗപ്രവേശനം ചെയ്ത ഉണ്ണി ലാലുവിന് ഇന്ന് ആരാധകരേറെയാണ്.

Advertisements

അടി നെഞ്ചൈ താക്കുറെ എന്ന ഉണ്ണിയുടെ മ്യൂസിക് വീഡിയോ വൈറലായിരുന്നു. ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രമാണ് രേഖ, നായിക നായകനിലൂടെ സിനിമയിലേക്ക് എത്തിയ വിന്‍സിയാണ് ചിത്രത്തിലെ നായിക.

Also Read: കല്യാണം കഴിഞ്ഞ് രണ്ട് മാസം, എപ്പോഴാണ് കുട്ടികളെന്ന് ചോദ്യം, ഹന്‍സികയുടെ മറുപടി ഇങ്ങനെ

ഒരു പ്രണയ കാവ്യം പോലെ തുടങ്ങുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് എത്തിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ ഐസക്ക് തോമസാണ്. ചിത്രത്തിന് നേരത്തെ യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു.

ചിത്രത്തിന് വലിയ അവഗണനയാണ് നേരിടുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി ലാലു. ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമയാണെന്നും തങ്ങളുടെ സിനിമ രേഖയ്ക്ക് വലിയ തിയേറ്ററുകളോ ഷോകളോ ഒന്നും ഇല്ലെന്നും ഉണ്ണി ലാലു പറയുന്നു.

Also Read; ഇച്ചിരി വൈകിയാണെങ്കിലും ബിഗ്‌ബോസിനുള്ളില്‍ വെച്ച് സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം അങ്ങോട്ട് സാധിച്ചുകൊടുത്തു, വൈറലായി അഖിലിന്റെ പോസ്റ്റ്

ഷോകള്‍ കുറവാണല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ സത്യം പറഞ്ഞാല്‍ നല്ല വിഷമം തോന്നുന്നുണ്ട്. ഇങ്ങനെയൊന്നുമാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആകെയുള്ളത് തങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രമാണെന്നും ചിത്രം കാണണമെന്നുമാത്രമേ പറയാനുള്ളൂവെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

Advertisement