ഉണ്ട ജൂണില്‍ ഈദ് റിലീസ് ആയി എത്തില്ല, പുതിയ തീയ്യതി ഇതാണ്

15

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന കോമഡി ത്രില്ലര്‍ ചിത്രം ഉണ്ട ജൂണില്‍ ഈദ് റിലീസ് എത്തുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈദിനല്ല മരിച്ച് ഓഗസ്റ്റ് ഒമ്പതിന് ആയിരിക്കും റിലീസ് ചെയ്യുക എന്ന് സൂചന.

ഓണത്തിന് ഒരുമാസം മുമ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ഖാലിദ് റഹ്മാനും കൂട്ടരും. ഓണത്തിന് മാമാങ്കം ഉള്ളതുകൊണ്ട് അതിന് മുമ്പ് ഒരു മാസത്തെ സമയം ഉണ്ടയ്ക്ക് ലഭിക്കും.

Advertisements

മഴക്കാലവും സ്‌കൂള്‍ ഓപ്പണിങ്ങും കളക്ഷനെ ബാധിച്ചേക്കും എന്നതിനാലാണ് ഈദ് റിലീസ് ആയി ഉണ്ട എത്താത്തത് എന്നാണ് അറിയുന്നത്.

അതേ സമയം ഉണ്ടയുടെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ ഇത് വൈറലാകുകയും ചെയ്തു. ചിത്രത്തിന്റെ മൂഡ് മുഴുവന്‍ വ്യക്തമാക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

നക്‌സല്‍ ബാധിത പ്രദേശത്ത് ഡ്യൂട്ടിയുള്ള പൊലീസുകാര്‍ അവരുടെ വാനിന്റെ പഞ്ചറായ ടയര്‍ മാറുന്ന രംഗമാണ് പോസ്റ്ററില്‍. പൊലീസുകാരില്‍ ഒരാളായി മമ്മൂട്ടിയെയും കാണാം.

നവാഗതനായ ഹര്‍ഷദ് തിരക്കഥയെഴുതുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.

സുജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഉണ്ടയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത് വടക്കേയിന്ത്യയിലാണ്. ശ്യാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രഫി.

Advertisement