‘ഉണ്ട’യിലെ കിടിലന്‍ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍, ഡ്യൂപ്പില്ലാതെ ചെയ്തിരിക്കുന്നത് മമ്മൂട്ടി തന്നെ!

13

പേരന്‍പ് എന്ന ചിത്രത്തിലൂടെ മമ്മൂക്ക 2019ലെ വെടിക്കെട്ടിന് തിരികൊളുത്താന്‍ തുടങ്ങുകയാണ്. മലയാളത്തില്‍ തന്നെ നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അതിലൊന്നാണ് ‘ഉണ്ട’.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

Advertisements

ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം ആസിഫലിയും വിനയ്‌ഫോര്‍ട്ടും ഉണ്ട്. ഈ കോമഡി എന്‍റര്‍ടെയ്നറില്‍ ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ കോറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.

ചിത്രത്തില്‍ ഗംഭീര ആക്ഷന്‍ സീനുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ബോളിവുഡ് സ്‌റ്റഡ് മാസ്‌റ്റര്‍ ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിച്ചതിന് ശ്യാമിന് പറയാന്‍ ഒരുപാടുണ്ട് വിശേഷങ്ങള്‍ ഉണ്ട്.

‘നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂക്കയോടൊപ്പം ഫിലിം ചെയ്യുന്നത്. അന്നത്തെ എനര്‍ജി മമ്മൂട്ടിക്ക് ഇന്നും ഉണ്ട്. വളരെ ഓര്‍ഗാനിക് ആയ റിയല്‍ ആക്ഷന്‍ സീനുകള്‍ ചിത്രത്തിലുണ്ട്. മമ്മൂട്ടി ഡ്യൂപ്പിനെ ഒന്നും ഉപയോഗിക്കാതെ സ്വയം തന്നെയാണ് അവയൊക്കെ ചെയ്‌തത്’- ശ്യാം കൗശല്‍ പറഞ്ഞു.

ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസര്‍ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത്.

Advertisement