ഒരു കൂട്ടം ആളുകള്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചു; നടി ഉമാ നായര്‍

58

സീരിയല്‍ സിനിമാ രംഗത്തെ ശ്രദ്ധേയമായ അഭിനേത്രിയാണ് ഉമാ നായര്‍. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ച്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

Advertisements

ഒരു സ്വകാര്യ ചാനലില്‍ വന്ന ഉമയുടെ അഭിമുഖം ചില വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. നടന്‍ ജയനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആയിരുന്നു അത്.

എന്നാല്‍ ഇത് മറക്കാന്‍ പറ്റാത്ത അനുഭവം എന്നല്ല, മറക്കാന്‍ പറ്റാത്ത വേദന എന്നാണു പറയേണ്ടതെന്നു താരം പറയുന്നു. ഉമയുടെ വാക്കുകള്‍ ഇങ്ങനെ..’ അടുത്തിടെ ഒരു ചാനലില്‍ വന്ന എന്റെ അഭിമുഖം ചിലര്‍ വിവാദമാക്കി. ഇന്‍ഡസ്ട്രിയിലെ ഒരു കൂട്ടം ആളുകള്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചു.

ഒരിക്കലും ഒരു വിവാദത്തിലും ചെന്നുപെട്ടിട്ടില്ലാത്ത, അതിനു താത്പ്പര്യമില്ലാത്ത എന്നെ വിവാദത്തിന്റെ ചതുപ്പിലേക്കു വലിച്ചിട്ടു. ഞാന്‍ ഒരു പൊങ്ങച്ചക്കാരിയോ അഹങ്കാരിയോ ഒന്നും അല്ലെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് അറിയാം.’

ആരാണ് ഇതിനു പിന്നിലെന്ന് ചോദിച്ചപ്പോള്‍ താന്‍ ആരുടേയും പേര് പുറത്തു പറയുന്നില്ലെന്നും ഉമ കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ണടച്ചു വിശ്വസിച്ചവരും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തി സ്നേഹിച്ചവരുമായിരുന്നു ഇതിന്റെയൊക്കെ പിന്നിലെന്നും താരം പറയുന്നു.

എന്നാല്‍ അവരോട് തനിക്കു ദേഷ്യമോ പരാതിയും ഒന്നുമില്ലയെന്നും തന്നെ സങ്കടപ്പെടുത്തിയവരും കരയിച്ചവരും കാര്യം മനസ്സിലാക്കി നാളെ തന്നെ സ്നേഹിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും ഉമ അഭിമുഖത്തില്‍ പങ്കുവച്ചു.

Advertisement