അയ്യേ ഈ കിളവിയോ, ഇവരൊന്നും വേണ്ട, ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ ഒരു പ്രമുഖ സത്രീ പറഞ്ഞതിങ്ങനെയാണ്, തുറന്നുപറഞ്ഞ് ഉമ നായര്‍

232

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് ഉമാ നായര്‍. ഏതാനം ആഴ്ചകള്‍ക്ക് മുമ്പായിരുന്നു വാനമ്പാടി അവസാനിച്ചത്. വാമ്പാടി അവസാനിച്ചിട്ടും ഇന്നും നിര്‍മ്മലേടത്തിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്.

Advertisements

മലയാളത്തിലെ മിനി സ്‌ക്രീന്‍ ആരാധകരെ പോലെ താരങ്ങളും ഏറെ സങ്കടത്തോടെയായിരുന്നു യാത്ര പറഞ്ഞത്. വാനമ്പാടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഉമ നായരുടെ ഭാവി പ്രോജക്ടിനെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകര്‍ രംഗത്തെത്തുമായിരുന്നു.

Also Read: എല്ലാം കൊണ്ടും ഭാഗ്യവാന്‍, താരരാജാവ് മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പടിക്കല്‍ പറയുന്നത് കേട്ടോ

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ശ്രദ്ധിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ തന്റെ പ്രായത്തെ കുറിച്ച നടക്കുന്ന ചര്‍ച്ചകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമാി രംഗത്തെത്തിയിരിക്കുകയാണ് ഉമ നായര്‍.

അമ്മൂമ്മ, കിളവി എന്നൊക്കെ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പല കമന്റുകള്‍ കാണാം. എന്നാല്‍ ഇതൊന്നും തന്നെ ഒട്ടും ബാധിക്കാറില്ലെന്നും താന്‍ ഇതിനൊന്നും ശ്രദ്ധ കൊടുക്കാറില്ലെന്നും ഉമ നായര്‍ കൂട്ടിച്ചേര്‍ത്തു. പല സീരിയലുകളിലും അമ്മ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നത്.

Also Read: ഭാര്യയെയും കൂട്ടി റിയാസിനെ കാണാനെത്തി അപര്‍ണ മള്‍ബെറി, വൈറലായി ചിത്രം

എന്നാല്‍ അതില്‍ തനിക്ക് വേദനയൊന്നുമില്ലെന്നും ഒത്തിരി ഹാപ്പിയായാണ് താന്‍ അഭിനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒരു ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചപ്പോള്‍ അയ്യയ്യോ ഈ കിളവിയാണോ ഉദ്ഘാടനം ചെയ്യുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്ന് ഇവരൊന്നും വേണ്ടെന്ന് പറഞ്ഞ് ഒരു പ്രമുഖ സ്ത്രീ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉമ നായര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement