രാഷ്ട്രീയ പ്രവര്‍ത്തകനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ ഒരു നടന്‍ കൂടിയാണ്. ഒത്തിരി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിന്റെ ഒരു പരമാര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങില്‍ വെച്ച് താനും തന്റെ ഭാര്യയും ക്രിസ്ത്യാനികളാണെന്ന് താരം പറഞ്ഞിരുന്നു.ഇതാണ് വിവാദങ്ങളിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സംസ്ഥാന യുവജനക്ഷേമി കായിക വികസന മന്ത്രിയായി അടുത്തിടെ ഉദയനിധി സ്റ്റാലിന്‍ നിയമിതനായിരുന്നു.
ഇതിന് ശേഷം ചെന്നൈയില്‍ വെച്ചുനടന്ന ഒരു ക്രിസ്മസ് പരിപാടിക്കിടെയാണ് താനും ഭാര്യയും ക്രിസ്ത്യാനി ആയതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത്. എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് താന്‍ പഠിച്ചതെന്നും ബിരുദം നേടിയത് ലയോള കോളേജില്‍ നിന്നാണെന്നും ഉദയനിധി പറഞ്ഞു.
ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്മസ് പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നുവെന്നും ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അതേസമയം, മുമ്പ് ഗണപതി വിഗ്രഹം പിടിച്ച് നില്‍ക്കുന്ന മകളുടെ ചിത്രം വൈറലായപ്പോള്‍ താന്‍ നിരീശ്വരവാദിയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ അവകാശപ്പെട്ടത്.