മലയാള സിനിമയിലെ യുവതാരങ്ങള്‍ അണിരന്ന ചിത്രമാണ് ആര്‍ഡിഎക്‌സ്. അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രത്തില്‍ ഷെയിന്‍ നിഗം, ആന്‍ണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
തിയ്യേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തമിഴ് സൂപ്പര്‍ താരം ഉദയനിധി സ്റ്റാലിന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
Also Read: പ്രണയമല്ല, തീർത്തും അറേഞ്ചഡ് വിവാഹം ആണിത്; രണ്ടു കുടുംബങ്ങളാണ് ഒന്നിക്കുന്നതെന്ന് രാഹുലും അപർണയും
ആര്‍ഡിഎക്‌സിനെ പ്രശംസിച്ചാണ് ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയത്. ചിത്രം നന്നായിട്ടുണ്ടെന്നും ഇന്ത്യയിലെ തന്നെ മികച്ച ആയോധന കല ആക്ഷന്‍ സിനിമയാണിതെന്നും എല്ലാവരും തിയ്യേറ്ററില്‍ പോയി കണാണമെന്നും ഉദയ നിധി സ്റ്റാലിന്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.
എല്ലാവരും ആര്‍ഡിഎക്‌സിനെ പിന്തുണക്കണമെന്നും ടീമിന് അഭിനന്ദനങ്ങളെന്നും ഉദയനിധി സ്റ്റാലിന്‍ കുറിച്ചു. താരത്തിന്റെ ഈ പോസ്റ്റ് നീരജ് മാധവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആര്‍ഡിഎക്‌സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്നും വളരെ നന്ദിയുണ്ടെന്നും നീരജ് പോസ്റ്റിനൊപ്പം കുറിച്ചു.
മാസ് പടത്തിന്റെ ചേരുവകളോടെയാണ് ചിത്രം എത്തിയത്. ഓണത്തിന് തിയ്യേറ്ററിലെത്തിയ ചിത്രം കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത് ഓണത്തിന് അടിച്ചുപൊളിക്കാന്‍ പറ്റിയ ചിത്രം തന്നെയാണ് ആര്‍ഡിഎക്‌സ് എന്നാണ്.
Also Read: പ്രണയമല്ല, തീർത്തും അറേഞ്ചഡ് വിവാഹം ആണിത്; രണ്ടു കുടുംബങ്ങളാണ് ഒന്നിക്കുന്നതെന്ന് രാഹുലും അപർണയും