ഇടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ സിനിമയായ ഉടലിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിയ്ക്കുകയാണ്. ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു ‘ഉടൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലാണ് ഇന്ദ്രൻസ് ഈ ചിത്രത്തിൽ എത്തുന്നത്.
ദുർഗ്ഗാ കൃഷ്ണയും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഏറെ ചർച്ചാവിഷയമായ മറ്റൊന്ന് ചിത്രത്തിലെ ദുർഗ്ഗാ കൃഷ്ണയുടെ ഇന്റിമേറ്റ് സീൻ ആണ്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇതേകുറിച്ചും നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്.
ALSO READ
ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റിയും ഇന്റിമേറ്റ് സീൻ ഷൂട്ട് ചെയ്തതിനെ പറ്റിയുമെല്ലാം ധ്യാൻ അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ‘ഉടൽ’ എന്ന ചിത്രത്തിൽ വളരെ ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമേ ഉള്ളു. വെറും ഇരുപത് ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രമായിരുന്നു ഇതെന്ന് ധ്യാൻ പറയുന്നുണ്ട്.
ചിത്രത്തിൽ തന്റെ കൂടെ അഭിനയിച്ച ഇന്ദ്രൻസും ദുർഗ്ഗയും തനിക്ക് ഏറെ അടുപ്പം ഉള്ളവരായിരുന്നു എന്ന് ധ്യാൻ പറയുന്നു. ‘വർഷങ്ങൾക്ക് മുന്നേ ഞാനും അച്ഛനും ജഗദീഷ് അങ്കിളും ഉള്ളൊരു യൂറോപ്യൻ ഷോ ഉണ്ടായിരുന്നു. അന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഞാൻ ഏറ്റവും അടുത്ത് സംസാരിച്ചിരുന്നതുമൊക്കെ ഇന്ദ്രൻസ് ചേട്ടനുമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽക്കേ ഉള്ള ഒരു ബന്ധവും പരിചയവും ഞങ്ങൾ തമ്മിൽ ഉണ്ട് ‘ പരിചയം ഉള്ളത്‌കൊണ്ട് തന്നെ വളരെ കംഫോർട്ടബിൾ ആയിട്ടാണ് ചിത്രം ചെയ്യാൻ സാധിച്ചതെന്നും ധ്യാൻ പറഞ്ഞു. ഇതുപോലെ തന്നെയായിരുന്നു ദുർഗ്ഗയുമായുള്ള സീനുമെന്നും ധ്യാൻ പറയുകയുണ്ടായി.
ALSO READ
ചിത്രത്തിൽ ഇന്ദ്രൻസിന്റെ അഭിനയത്തെ പറ്റിയും ധ്യാൻ വ്യക്തമായി പറയുകയുണ്ടായി. വളരെ അധികം വൈലൻസ് ഉള്ള ഒരു ചിത്രമാണ് ഉടലെന്നും ചിത്രത്തിൽ ഇന്ദ്രൻസിന് കത്തി കൊണ്ട് കുത്തുന്നതും ചുറ്റിക കൊണ്ട് അടിക്കുന്നതുമൊക്കെ ആയ ഒരുപാട് രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നുവെന്നും ധ്യാൻ പറഞ്ഞു. ഇത്രെയും അധികം വൈലൻസ് ഉള്ളതുകൊണ്ടാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും ധ്യാൻ പറഞ്ഞു.
ചിത്രീകരണ വേളയിൽ പലപ്പോഴും ഇന്ദ്രൻസിന് തലക്കും മറ്റും അടി കിട്ടിയെന്നും എന്നിട്ടും അദ്ദേഹം വളരെ ആത്മാർഥതയോടെയാണ് അഭിനയിച്ചതിനും ധ്യാൻ പറഞ്ഞു. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന സിനിമയാണ് ഉടൽ. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. രതീഷ് രഘുനന്ദൻ ആണ് സംവിധാനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. ചിത്രം മെയ് 20 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.