ഉടൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ദുർഗ കൃഷ്ണ അഭിനയിച്ച, ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ചർച്ചകൾ പിന്നീട് വിമർശനങ്ങൾക്കും വഴിവെച്ചു. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചും, സിനിമയിൽ അവതരിപ്പിച്ച ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി ദുർഗ കൃഷ്ണ. സിനിമയുടെ വിജയത്തിന് പിന്നാലെ പ്രേക്ഷകർക്കൊപ്പം സന്തോഷം പങ്കുവെക്കാൻ താരം തന്നെ ലൈവിൽ എത്തുകയായിരുന്നു.
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നവാഗതനായ രതീഷ് രഘു നന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു ‘ഉടൽ’. അഭിനയത്തിന്റെ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാധ്യതകളെ പ്രേക്ഷകർക്കു മുന്നിൽ നിഷ്പ്രയാസം എത്തിച്ച ഇന്ദ്രൻസിന്റെ കഥാപാത്രമാണ് എടുത്തു പറയേണ്ടത്. ഇന്ദ്രൻസിന്റെ കഥാപാത്രത്തോടൊപ്പം തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് ദുർഗ കൃഷ്ണ കാഴ്ച്ചവെച്ചത്. ഇപ്പോൾ മികച്ച പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും സ്വന്തമാക്കുകയാണ് ചിത്രം.
ALSO READ
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നവാഗതനായ രതീഷ് രഘു നന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു ‘ഉടൽ’. സിനിമ പുറത്തിറങ്ങിയതോടെ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചും, സിനിമയിൽ അവതരിപ്പിച്ച ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി ദുർഗ കൃഷ്ണ.
ഉടൽ റിലീസായി ദിവസങ്ങൾക്കകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിൽ തന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി ദുർഗ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ലൈവിൽ എത്തിയത്. ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത് നല്ല പ്രതികരണങ്ങളാണ്. ഒരുപാട് ആളുകൾ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്തു. എല്ലാവർക്കും തന്നെ സിനിമ ഇഷ്ടപ്പെടുകയും ചെയ്തു. സിനിമയെക്കുറിച്ച് മാത്രമല്ല അഭിനയവും ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും താരം പറഞ്ഞു.
ഏറെ വികാര നിർഭരയായാണ് ദുർഗ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ശബ്ദം ഇടറുകയുമൊക്കെ ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിൽ ഇത്തരം നിമിഷങ്ങളൊക്കെ വളരെ കുറവാണ്. തന്റെ പിറന്നാളിന് പോലും ഇത്രയും ഫോൺകോളുകൾ വന്നിട്ടില്ല എന്നാണ് താരം പറയുന്നത്. സിനിമയിൽ ഒരുപാട് ആളുകളോട് എനിക്ക് നന്ദി പറയാനുണ്ട്. സിനിമയുടെ നിർമ്മാതാക്കളോടും സംവിധായകനോടും സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകളോടും താരം സ്നേഹം അറിയിക്കുന്നു.
ഉടലിൽ ഇന്ദ്രൻസിന്റെ കഥാപാത്രത്തെ ചാച്ചൻ എന്നാണ് ദുർഗ അഭിസംബോധന ചെയ്യുന്നത്. ഇപ്പോഴും ദുർഗ ഇന്ദ്രൻസിനെ ചാച്ചൻ എന്നു തന്നെയാണ് വിളിക്കുന്നത്. സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ വരുന്നതിൽ അദ്ദേഹം വളരെ സന്തോഷത്തിലാണ്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നതായും ദുർഗ പറയുന്നു. ചിത്രത്തിലെ ഫൈറ്റ് സീനികളിൽ തങ്ങൾക്കോരോരുത്തർക്കും ലഭിച്ച പിന്തുണയാണ് അത്തരം നല്ല രംഗങ്ങൾ സിനിമയിൽ ഉണ്ടാകാൻ കാരണം എന്നും താരം വ്യക്തമാക്കി.
ALSO READ
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത് മുതൽ ചില രംഗങ്ങൾ ഉയർത്തിപ്പിടിച്ച് ദുർഗയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ടായിരുന്നു. ചിത്രത്തിലെ ഇമന്റിമേറ്റ് രംഗങ്ങളെക്കുറിച്ചായിരുന്നു ഈ വിമർശനങ്ങളെല്ലാം. എന്നാൽ സിനിമയുടെ ഷൂട്ടിംഗിൽ ഉടനീളം തനിക്കൊപ്പം ഭർത്താവ് ഉണ്ണിയും ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സിനിമയുടെ തിരക്കഥ ആദ്യം വായിക്കുന്നതു പോലും അദ്ദേഹമാണ്. തിരക്കഥ വായിച്ചതിന് ശേഷം ഉണ്ണിയേട്ടനാണ് തന്നോട് ഈ സിനിമയിൽ നീ അഭിനയിക്കണം എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്തുണയിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു. ആദ്യം വിമർശിച്ച ആളുകൾ സിനിമ കണ്ടതിന് ശേഷം അവരുടെ തെറ്റ് ധാരണകൾ തിരുത്തിയതായും ദുർഗ വ്യക്തമാക്കുന്നുണ്ട്.