യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി നൈല ഉഷ; ഗോൾഡൻ വിസ ലഭിച്ച ആദ്യ മലയാളി നടിയായി താരം

90

യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരിയ്ക്കുകയാണ് നടി നൈല ഉഷ. യുഎഇ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി നടിയാണ് നൈല ഉഷ ഇപ്പോൾ.

യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ ആർ എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് വർഷങ്ങളായി യുഎഇയിൽ സ്ഥിരതാമസമാക്കിയ നൈല. അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോൾഡൻ വിസ ലഭിച്ചതിലൂടെ താൻ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചിരിയ്ക്കുകയാണ്.

Advertisements

ALSO READ

‘ആ കൊച്ചാണോ ഇത്, സ്റ്റെഫി ആളാകെ മാറിയല്ലോ! ഇത് പഴയ ആളേ അല്ല!’;ഗ്ലാമർ ലുക്കിൽ തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി

 

View this post on Instagram

 

A post shared by Nyla Usha (@nyla_usha)

അവതാരകനും നടനുമായ മിഥുൻ രമേശും ഗോൾഡൻ വിസ സ്വീകരിച്ചു. റേഡിയോ ജോക്കിയാണ് മിഥുൻ രമേശ്. പതിനേഴ് വർഷമായി യുഎഇയിൽ എ ആർ എന്നിന്റെ ഭാഗമായ തനിക്ക് ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മിഥുൻ പറഞ്ഞു.

മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികൾക്ക് ആദ്യമായാണ് ഗോൾഡൻ വിസ ലഭിക്കുന്നത്. മലയാള സിനിമയിൽ നിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹൻലാലിനുമാണ്.

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസും ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ 2019ലാണ് യുഎഇ സർക്കാർ അവതരിപ്പിച്ചത്. ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് സ്‌പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വർഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും.

ALSO READ

‘എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിന് ലക്ഷ്യവും അർത്ഥവും നൽകിയതിനും നന്ദി’ : പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

ആദ്യഘട്ടത്തിൽ നിക്ഷേപകർക്കും വ്യവസായികൾക്കും അനുവദിച്ച യുഎഇ ഗോൾഡൻ വിസ കോവിഡ് പച്ഛാത്തലത്തിൽ ആരോഗ്യപ്രവർത്തകർക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കും യുഎഇ ഗോൾഡൻ വിസ ലഭ്യമാക്കിയിരുന്നു.

നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കും സാനിയ മിർസ ഉൾപ്പെടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Advertisement