ഇനി ടര്‍ബോ ജോസിന്റെ അഴിഞ്ഞാട്ടം, വൈറലായി മമ്മൂക്കയുടെ പുതിയ ലുക്ക്, ടര്‍ബോയുടെ അപ്‌ഡേറ്റ്‌സ് ഇങ്ങനെ

60

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Also Read:മോഹന്‍ലാല്‍ എന്ന് ലാലേട്ടനെ പേരെടുത്ത് വിളിച്ചത് കേട്ട് എല്ലാവരും ദേഷ്യപ്പെട്ടു, അതുകേട്ട് ലാലേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരന്‍

ടര്‍ബോയിലൂടെ മലയാളത്തില്‍ ആദ്യമായി പര്‍സ്യൂട്ട് ക്യാമറ എത്തുകയാണ്. ഹോളിവുഡ് സിനിമകലിലെ ചേസിംഗ് സീനുകളില്‍ ഉപയോഗിക്കുന്ന പര്‍സ്യൂട്ട് ക്യാമറ മലയാള സിനിമാചരിത്രത്തിലാദ്യമായാണ് ഉപയോഗിക്കുന്നത്. ഡിസ്പ്ലേ മോഷന്‍ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായയ മികച്ച ക്യാമറയാണ് പര്‍സ്യൂട്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു പോലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ എന്ന് തോന്നിക്കുന്നവര്‍ക്കൊപ്പം ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടി തന്നെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Also Read:ഇതൊക്കെ ലാലേട്ടന്‍ മുമ്പേ കണ്ടതാ, മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹല്‍ലാല്‍ ചിത്രം ഇതാണ്, സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ച

പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ പ്രമുഖ നിര്‍മ്മാതാവ് ജോബിയും കമന്റ് ചെയ്തിട്ടുണ്ട്. 101 കോടി ഉറപ്പ് എന്നാണ് പോസ്റ്റിന് താഴെ ജോബി കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഷൂട്ടിങ് കഴിഞ്ഞതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചിരുന്നു.

Advertisement