ടര്‍ബോന്റെ സെന്‍സറിംഗ് കഴിഞ്ഞു; മമ്മൂട്ടി ചിത്രം വരുന്നു

64

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് ടര്‍ബോ. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുക. സിനിമയുടെ പുറത്ത് വന്ന പോസ്റ്ററും മറ്റും നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ജീപ്പ് ഡ്രൈവര്‍ ആയ ജോസഫിന്റെ കഥാപാത്രത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. 

യുഎ സര്‍ട്ടിഫിക്കറ്റാണെന്നാണ് മമ്മൂട്ടി നായകനാകുന്ന ചിത്രം ടര്‍ബോയ്ക്ക് എന്നതാണ് പുതിയ അപ്‌ഡേറ്റ്.

Advertisements

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മധുര രാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു,

 

 

Advertisement