കേരള കളക്ഷനില്‍ വമ്പന്‍ കുതിപ്പുമായി മമ്മൂട്ടിയുടെ ടര്‍ബോ, ശനിയാഴ്ച മാത്രം നേടിയത് 4.13 കോടി

79

വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിനെത്തിയ പുതിയ ആക്ഷന്‍ ചിത്രമാണ് ടര്‍ബോ. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ഒന്നാമതായിരുന്ന ടര്‍ബോ ശനിയാഴ്ച വമ്പന്‍ കുതിപ്പാണ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടര്‍ബോ ശനിയാഴ്ച മാത്രം കേരളത്തില്‍ 4.13 കോടി രൂപയിലധികം നേടി എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട്.

Advertisements

മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയ ടര്‍ബോയില്‍ മമ്മൂട്ടി നായകവേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തി.

പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ക്രിസ്റ്റോ സേവ്യറാണ് . വിയറ്റ്‌നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഹോളിവുഡിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’യാണ് ‘ടര്‍ബോ’യില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

Advertisement