മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്‌നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യദിനത്തിലെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുനന്നിരിക്കുന്നത്. 17.3 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ടര്‍ബോ തിയ്യേറ്ററുകളില്‍ നിന്നും നേടിയത്.
അടുത്തകാലത്തായി തിയ്യറ്ററുകളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന ഖ്യാതിയും ടര്‍ബോ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ദിനത്തില്‍ 17.3 കോടിയാണ് ടര്‍ബോ നേടിയത്. മെയ് 23നായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്.
Also Read:നീണ്ട ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം ഇടവേള ബാബു ‘അമ്മയുടെ’ ഭാരവാഹിത്വം ഒഴിയുന്നു
പ്രീ സെയിലിലൂടെ റിലീസിന് മുമ്പേ തന്നെ ടര്‍ബോ മികച്ച കളക്ഷന്‍ നേടിയിരുന്നു. റിലീസ് ദിവസത്തില്‍ തന്നെ 224 എക്‌സ്ട്രാ ഷോകളും ടര്‍ബോയിക്കായി നടന്നിരുന്നു. ഇന്ന് 100ലേറെ അധികം ഷോകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.