മലയാളികളുടെ പ്രിയപ്പെട്ട സിനിമാ-സീരിയൽ താരമാണ് ടിഎസ് രാജു. അദ്ദേഹം വിടവാങ്ങിയെന്ന വ്യാജ വാർത്ത സോഷ്യൽമീഡിയയിലൂടെ വളരെ വേഗത്തിൽ പ്രചരിച്ചിരുന്നു. ഏറെ റീച്ച് കിട്ടിയ കെട്ടിച്ചമച്ച ഈ വാർത്ത സത്യമെന്ന് ധരിച്ച് സെലിബ്രിറ്റികളടക്കം വീണു പോവുകയും ചെയ്തിരുന്നു.
പലരേയും പോലെ നടൻ അജു വർഗീസും ടിഎസ് രാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നീട് സത്യം തിരിച്ചറിഞ്ഞതോടെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റിട്ടതിന് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അജു വർഗീസ്.
തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് ടി.എസ് രാജുവിനെ നേരിൽ വിളിച്ചിരിക്കുകയാണ് അജു. ‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ ദി ഷോ മസ്റ്റ് ഗോ ഓൺ എന്ന സംഭാഷണം വ്യക്തിപരമായി ഞാൻ ജീവിതത്തിൽ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാൻ കാണിച്ചത്. എന്നാൽ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കൾ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതിൽ സന്തോഷം തോന്നി’-എന്നാണ് അജു വർഗീസിന്റെ വാക്കുകൾ.
അതേസമയം, ഈ വാർത്ത മനഃപൂർവ്വം ആരോ ചമച്ചതാണെന്നാണ് ടിഎസ് രാജു പറയുന്നത്. കൂടാതെ, അങ്ങനെ ഒരു വ്യാജ വാർത്ത വന്നതിൽ തനിക്ക് യാതൊരു വിഷമവുമില്ലെന്നും ടിഎസ് രാജു പ്രതികരിച്ചിരിക്കുകയാണ്.
‘സത്യാവസ്ഥ അറിയാൻ വേണ്ടി എല്ലാവരും എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതിൽ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയിൽ ശത്രുക്കളില്ല. ഞാൻ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല’- എന്നും ടിഎസ് രാജു പറഞ്ഞു.
അതേസമയം, ഇന്ന് രാവിലെ മുതലാണ് ടിഎസ് രാജു അ ന്ത രി ച്ചുവെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. സിനിമാ-സീരിയൽ നടൻ കിഷോർ സത്യയാണ് ടിഎസ് രാജു മ രി ച്ചി ട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നു എന്നും പുറംലോകത്തെ അറിയിച്ചത്. ടി എസ് രാജു മരിച്ചുവെന്നത് വ്യാ ജ വാർത്തയാണെന്ന് ഫേസ്ബുക്കിൽ കിഷോർ സത്യ പങ്കുവെച്ചതോടെയാണ് തെറ്റിധാരണകൾ മാറിയത്.
ടിഎസ് രാജു ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാൻ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാർത്തകളിൽ വഞ്ചിതരാവാതിരിക്കുക- കിഷോർ സത്യ കുറിച്ചതിങ്ങനെ.
വി ല്ല ൻ വേഷങ്ങളിലൂടെയാണ് ടിഎസ് രാജു സിനിമാ-സീരിയൽ രംഗത്ത് പ്രശസ്തനായത്. ‘ജോക്കർ’ എന്ന ചിത്രത്തിലെ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലൻവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു.