മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന് അബ്ദുള്‍ റൗഫും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ നിന്നും പാട്ട് പുറത്ത് വന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് ലോകം മുഴുവന്‍ അറിയപ്പെട്ടതും ഈ പാട്ട് കാരണമായിരുന്നു.
പാട്ട് രംഗത്തില്‍ കണ്ണിറുക്കി കാണിച്ച പ്രിയ പ്രകാശ് വാര്യര്‍ ആഗോളതലത്തില്‍ വരെ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരുന്നു.
ഇപ്പോഴിതാ അഡാര്‍ ലവ് റിലീസിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായി റിലീസിനെത്തിക്കുന്ന സിനിമയില്‍ നിന്നും ഒരു ടീസര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് രംഗങ്ങളുള്ള ടീസറായിരുന്നു റിലീസ് ചെയ്തത്.
ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു.യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകള്‍ക്കൊപ്പം ഡിസ്ലൈക്കുകളും ലഭിക്കുന്നുണ്ട്. ലിപ്ലോക്ക് സീനിനു നേരെ വമ്പന്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വാെൈലന്റന്സ് ഡേ യുടെ ഭാഗമായാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ ടീസര്‍ പുറത്തു വിട്ടിട്ടുള്ളത്.
തമിഴ്, തെലുങ്ക് ഭാഷകളിലാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ഒമര്‍ ലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ 14നു തന്നെ റിലീസ് ചെയ്യും