മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്‍. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.
മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടന്‍ വിജയുടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളില്‍ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അല്‍പം വെല്ലുവിളി നേരിട്ടു.
എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു. വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. ഇതിന് ഉദാഹരണം ആണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും വന്‍ ഹിറ്റായി. തൃഷയുടെ സൗന്ദര്യത്തെ വാഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും.
ഇപ്പോഴിതാ മാധ്യമങ്ങളില്‍ നിറയുന്നത് ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ലിയോയില്‍ നിന്നും തൃഷയെ ഒഴിവാക്കിയെന്ന വാര്‍ത്തകളാണ്. ഇതില്‍ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍.
മകളെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും കേട്ടതൊന്നും സത്യമല്ലെന്നും തൃഷ ഇപ്പോള്‍ ലിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാശ്മീരിലാണെന്നും നടിയുടെ അമ്മ ഒരു തമിഴ് ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ തൃഷയെ ചിത്ത്രതില്‍ നിന്നും പുറത്താക്കിയെന്നും നടി ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയയും തൃഷയും ഒന്നിക്കുന്ന ചിത്രമാണിത്.