തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണന്‍. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ മറ്റൊരു നടി തെന്നിന്ത്യയില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യ മുഴുവനായി താരത്തിനുള്ളത്.
അതേസമയം ബോളിവുഡില്‍ ഒരു സിനിമ മാത്രമാണ് തൃഷ ചെയ്തത്. കൂടുതലും തമിഴ് , തെലുങ്ക് സിനിമകളായിരുന്നു അത്. ഇപ്പോള്‍ എന്തുകൊണ്ട് ബോളിവുഡില്‍ തുടര്‍ന്നില്ല എന്നതിനുള്ള മറുപടിയാണ് തൃഷ പറയുന്നത്. പൊന്നിയന്‍ സെല്‍വന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ ആണ് നടി ഇതിന് മറുപടി പറഞ്ഞത്.
‘ആ ഒരു സമയത്ത് ബോംബെ ലോകത്തേക്ക് പൂര്‍ണമായും പറിച്ചു നടുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഇവിടെ പലതും ഉപേക്ഷിച്ച് അങ്ങോട്ട് പോയി, അവിടെ പുതിയൊരു റീസ്റ്റാര്‍ട്ട് എന്നത് അത്ര നിസ്സാരമല്ല. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം’ എന്നതിനാലാണ് പോകാത്തത് എന്ന് തൃഷ വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം ബോളിവുഡ് സിനിമ ഇനിയൊരിക്കലും ചെയ്യില്ലേ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു തീരുമാനം ഇല്ല. പക്ഷെ അത്രയും മൂല്യമുള്ളതായിരിക്കണം. ഏത് ഇന്റസ്ട്രിയില്‍ ആണെങ്കിലും, നല്ല കണ്ടന്റ് ആണെങ്കില്‍ സ്വീകരിക്കാന്‍ എനിക്ക് തുറന്ന മനസ്സാണ്. ഭാഷ ഒരു പ്രശ്നമല്ല. പക്ഷെ അതിനുള്ള വാല്യു ഉണ്ടായിരിക്കണം. പിന്നെ ഇപ്പോള്‍ ഒടിടിയും, പാന്‍ ഇന്ത്യന്‍ സിനിമകളും സജീവമാവുമ്പോള്‍ തീര്‍ച്ചയായും തന്റെ സിനിമ ബോളിവുഡില്‍ ഉണ്ടാവും എന്നായിരുന്നു തൃഷയുടെ പ്രതികരണം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കട്ട മീത്ത എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തിയ തൃഷ അതോടുകൂടെ ആ ഇന്റസ്ട്രിയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്.