അജിത്തിനെ പോലെ ഒരു ഭര്‍ത്താവിനെ വേണം ; തന്റെ ഭാവി വരനെ കുറിച്ച് തൃഷ

251

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണന്‍. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ മറ്റൊരു നടി തെന്നിന്ത്യയില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ എല്ലാം തൃഷക്ക് വന്‍ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ നടിക്ക്.

Advertisements

കരിയറില്‍ ഉയര്‍ച്ചയിലേക്ക് പോകുമ്പോളൊക്കെയും തൃഷ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചുക്കൊണ്ടെ ഇരുന്നു. തൃഷയുടെ വിവാഹവും, പ്രണയവും എല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചാണ് നടി തുറന്ന് സംസാരിക്കുന്നത്. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ തൃഷ മരിക്കുന്നതുവരെ അഭിനയിക്കുമെന്നും പറഞ്ഞു . മാത്രമല്ല വിവാഹം കഴിഞ്ഞാലും സിനിമ ജീവിതം ഉപേക്ഷിക്കില്ലെന്നും നടി പറഞ്ഞു. വിവാഹമോചനത്തില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല. പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനം.

also read
അനുപമ പരമേശ്വരനും നടന്‍ രാം പൊത്തിനേനിയും വിവാഹിതരാകാന്‍ പോകുന്നു; നടിയുടെ അമ്മയുടെ പ്രതികരണം നോക്കാം

എന്റെ മനസ്സിന് ചേരുന്ന ഒരാളെ കണ്ടെത്തണം , ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കില്‍ അയാള്‍ക്കൊപ്പം ജീവിക്കണം എന്ന് തോന്നണം തൃഷ പറഞ്ഞു. അതേസമയം തമിഴ് താരം അജിത്തിനെ കുറിച്ചും നടി സംസാരിച്ചു , അദ്ദേഹം നല്ലൊരു വ്യക്തിയാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് . എന്ത് ഭക്ഷണമാണ് വേണ്ടത് എന്നൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടപ്പെടാതെ വരിക . ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട് , അദ്ദേഹം നല്ല ഭര്‍ത്താവും അച്ഛനും ആണ് ഏതൊരു സ്ത്രീയും അതുപോലെ ഒരു ഭര്‍ത്താവിനെ ആഗ്രഹിക്കുമെന്നും തൃഷ തുറന്നു പറഞ്ഞു.

 

 

 

 

 

https://youtu.be/Yv5WdXE_6To

Advertisement