മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്‌നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്‍. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.
മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടന്‍ വിജയുടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളില്‍ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അല്‍പം വെല്ലുവിളി നേരിട്ടു. എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു.
വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. ഇതിന് ഉദാഹരണം ആണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും വന്‍ ഹിറ്റായി. തൃഷയുടെ സൗന്ദര്യത്തെ വാഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും.
അതേസമയം, നാല്‍പത് വയസിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ് താരമിപ്പോള്‍. 39 കാരിയായെങ്കിലും തൃഷ ഇന്നും അവിവാഹിതയാണ്. തന്റെ കൂടെ സിനിമയില്‍ തിളങ്ങിയ പലതാരങ്ങളും വിവാഹം ചെയ്ത് സിനിമ തന്നെ ഉപേക്ഷിച്ചുപോവുകയാണ് ഉണ്ടായത്. എന്നാല്‍ തൃഷ ഇപ്പോഴും വിവാഹത്തിന് തയ്യാറായിട്ടില്ല.
എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് തൃഷ തന്നെ വെളിപ്പെടുത്തുകയാണ്. ഒരു ചടങ്ങിന് വേണ്ടി മാത്രം വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കണ്ടെത്തിയാല്‍ മാത്രം വിവാഹമെന്നുമാണ് താരത്തിന്റെ വാക്കുകള്.
വിവാഹം കഴിച്ച് പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ല. തനിക്കറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍ മോശം വിവാഹ ജീവതത്തിലാണ്. അത്തരമൊരു ജീവിതത്തോട് തനിക്ക് താല്‍പര്യമില്ല. വിവാഹം നടക്കുന്നെങ്കില്‍ നടക്കട്ടെ. നടന്നില്ലെങ്കിലും കുഴപ്പമില്ലെന്നും തൃഷ പറയുന്നു.
മുന്‍പ് ബിസിന്സ്മാന്‍ വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ വിവാഹം വേണ്ടെന്ന് വെച്ചത് തൃഷയുടെ കരിയറില്‍ വരനും ബന്ധുക്കളും ഇടപെടാന്‍ ശ്രമിച്ചതോടെയാണെന്നാണ് വിവരം.