മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.
മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടന് വിജയുടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളില്‍ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അല്പം വെല്ലുവിളി നേരിട്ടു.
എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു. വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. ഇതിന് ഉദാഹരണം ആണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും വന്‍ ഹിറ്റായി. തൃഷയുടെ സൗന്ദര്യത്തെ വാഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും.
തമിഴ് സിനിമാലോകത്തെ വലിയ ചര്‍ച്ചയായിരുന്നു തൃഷ ചിമ്പു പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിമ്പുവിനെ കുറിച്ച് സംസാരിക്കുകയാണ് തൃഷ. ചിമ്പു തനിക്ക് സ്പെഷ്യല്‍ ആണെന്നും തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും തൃഷ പറയുന്നു.
നടന് ധനുഷും തന്റെ സുഹൃത്താണെന്നും താന്‍ ഡി എന്നാണ് ധനുഷിനെ വിളിക്കാറുള്ളതെന്നും തൃഷ പറയുന്നു. കോണ്ടാക്ടില് ഡി എന്നാണ് ധനുഷിനെ സേവ് ചെയ്തതെന്നും വിജയിയെ വി എന്നുമാണെന്നും തൃഷ പറയുന്നു. അതേസമയം, അജിത്ത് സാറിന്റെ നമ്പര്‍ തന്റെ കൈയ്യിലില്ലെന്നും ആര്യയുടെതേ ജാം എന്നാണ് കോണ്ടാക്ടില് സേവ് ചെയ്തതെന്നും തൃഷ പറയുന്നു.