മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രേക്ഷകർക്ക് ഒഴിച്ചു കൂടാവാനാവാത്ത ഘടകമാണ് സീരിയൽ. പല സീരിയലിലൂടേയും ജീവിതത്തിന്റെ പല വളികളും പ്രേക്ഷർക്ക് മുന്നിൽ എത്തിയ്ക്കാൻ സംവിധായകർ ശ്രമിക്കാറുണ്ട്.
ആദ്യമായി ഒരു ട്രാൻസ്‌ജെൻഡറിന്റെ കഥ പറയുന്ന ഒരു സീരിയൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ഒരു ട്രാൻസ്മാനിന്റെ കഥ പറയുന്ന ആൺപിറന്നോൾ അമൃത ടിവിയിലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ഈ പുതിയ ചുവടുവെപ്പിന് പുറകിൽ മറ്റാരുമല്ല മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ശിവ മോഹൻ തമ്പിയാണ്.
ALSO READ
ഈ സീരിയലിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ചു സംവിധായകൻ ഒരു സ്വകാര്യ മാധ്യമ്ത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
‘ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഒരു ട്രാൻസ്‌ജെൻഡറിന്റെ കഥ സീരിയലാകുന്നത്. ഈ സീരിയൽ ഒരിക്കലും ട്രാൻസ് കമ്മ്യൂണിറ്റിയെ അപകീർത്തിപ്പെടുത്തുന്നതല്ല പകരം അവർ കടന്നുപോകുന്ന ജീവിത പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിയ്ക്കും.
പെണ്ണായി ജനിച്ചു പിന്നീട് താൻ തെറ്റായ ശരീരത്തിലാണ് എന്ന് തിരിച്ചറിയുന്ന ഒരാളുടെ കഥയാണിത്. ആ വ്യക്തി ശാരീരികവും മാനസികവുമായി നേരിടുന്ന വെല്ലുവിളികളാണ് ഈ കഥയുടെ ഇതിവൃത്തം. ഇത് വളരെയേറെ വെല്ലുവിളികളുള്ള ഒരു പ്രൊജക്റ്റ് ആണ് അതിന്റെ എക്സൈറ്റ്‌മെന്റിൽ ആണ് ഞാൻ. എന്നാൽ അതുപോലെ തന്നെ ഇത്തരം ഒരു കഥ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നൊരു ആശങ്കയും എനിക്കുണ്ട്,’ സംവിധായകൻ പറഞ്ഞിരുന്നു.
പുതുമുഖ താരം റിയയാണ് അപൂർവ എന്ന മുഖ്യ കഥാപാത്രം അവതരിപ്പിക്കുക. റിയക്കു പുറമെ പാർവതി, മുകുന്ദൻ, ദേവി അജിത് എന്നിവരും മുഖ്യ വേഷത്തിൽ എത്തും. കേരളപിറവി ദിവസമായ നവംബർ ഒന്നാം തീയ്യതിയാണ് സീരിയൽ ആരംഭിക്കുന്നത്.
ALSO READ