ഒരു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ച് പോയതാണ്, അച്ഛനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതേ ഇഷ്ടമല്ല, ഞങ്ങളെ വളര്‍ത്തി വലുതാക്കിയത് അമ്മ, ടിപി മാധവന്റെ മകന്‍ പറയുന്നു

3313

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ടിപി മാധവന്‍. വലുതും ചെറുതുമായ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം മലയാള സിനിമയില്‍ സജീവമായിരുന്നു. ഇതിനോടകം നാനൂറില്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertisements

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ഭാര്യയും മക്കളും എല്ലാം ഉണ്ടായിട്ടും അദ്ദേഹം ഇപ്പോള്‍ കഴിയുന്നത് ഗാന്ധി ഭവനിലാണ്. സുധ എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്.

Also Read: പ്രണയം രഹസ്യമായിരുന്നു, വീട്ടുകാര്‍ അറിയാതെയുള്ള ഞങ്ങളുടെ ഓരോ കൂടിക്കാഴ്ചയും പേടിയോടെയായിരുന്നു, പ്രണയകാലം ഓര്‍ത്തെടുത്ത് ചക്കപ്പഴം റാഫിയും ഭാര്യയും

രാജകൃഷ്ണ മേനോന്‍, ദേവിക എന്നിവരാണ് മക്കള്‍. അദ്ദേഹത്തിന്റെ സിനിമയോടുള്ള അടങ്ങാത്ത ആവേശം കാരണം ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്നാല്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ രാജകൃഷ്ണ സിനിമയിലെത്തുകയായിരുന്നു.

അദ്ദേഹം ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ്. ഇപ്പോഴിതാ തന്റെ പിതാവിനെക്കുറിച്ച് രാജകൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഉപേക്ഷിച്ച് പോയത്. വെറും റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ് ടിപി മാധവറെ മകന്‍ എന്ന് പറയുന്നതെന്നും അമ്മയാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും അദ്ദേഹം പറയുന്നു.

Also Read: ആ വാര്‍ത്തകള്‍ കേട്ടപ്പോള്‍ അപര്‍ണ ഗര്‍ഭിണിയാണെന്ന് വരെ പലരും കരുതി, മാനസികമായി ആരെയും തകര്‍ക്കരുത്, ജീവ പറയുന്നു

തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടെയില്‍ രണ്ട് തവണ മാത്രമാണ് താന്‍ അച്ഛനെ കണ്ടതെന്നും അച്ഛനെ കുറിച്ച് പറയാന്‍ മാത്രം നല്ല ഓര്‍മ്മകളൊന്നും തനിക്കില്ലെന്നും തന്റെ എല്ലാം അമ്മയാണെന്നും രാജ കൃഷ്ണ പറയുന്നു. അച്ചച്ഛനും തന്നെ നാലുതവണയില്‍ കൂടുതല്‍ കണ്ടുകാണില്ലെന്നും അദ്ദേഹം പറയുന്നു.

Advertisement