വാശിക്കാണ് മകന്‍ സിനിമാ ലോകത്ത് എത്തിയത്; ഭാര്യയാണ് ആദ്യം ഡൈവോഴ്‌സ് നോട്ടീസയച്ചത്, ചോദിക്കാന്‍ ചെന്നപ്പോള്‍ ഗെറ്റൗട്ട് അടിച്ചു, അവര്‍ വലിയ ആള്‍ക്കാര്‍: ടിപി മാധവന്‍

980

നിരവധി മലയാള ചിത്രങ്ങളില്‍ ഭാഗമായ നടനാണ് ടി പി മാധവന്‍. ഇതുവരെ അറുനൂറിലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 40ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ അദ്ദേഹത്തിന്റെ ആദ്യചിത്രം രാഗം ആയിരുന്നു. ഈ ചിത്രം 1975 ലാണ് പുറത്തിറങ്ങിയത്.

സിനിമയില്‍ മാത്രമല്ല, സീരിയിലിലും താരം നിറസാന്നിധ്യമായിരുന്നു. മുമ്പ് സിനിമ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ‘അമ്മ’ യുടെ സെക്രട്ടററി ആയിരുന്നു ടിപി മാധവന്‍. മലയാളികളെ ചിരിപ്പിച്ച ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ ആരോരുമില്ലാതെ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്.

Advertisements

മാധവന്‍ സുധയെയാണ് വിവാഹം ചെയതത്. എന്നാല്‍ ഈ ബന്ധം അധികകാലം തുടര്‍ന്നില്ല. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്, ഇന്ന് ബോളിവുഡില്‍ അറിയപ്പെടുന്ന പ്രമുഖ സംവിധായകരില്‍ ഒരാളായ രാജാകൃഷ്ണ മേനോന്‍ ആണ് മാധവന്റെയും സുധയുടെയും മകന്‍.

അഭിനയ മോഹം കാരണം ഒരുകാലത്ത് ഭാര്യയെയും മകനെയും ഉപേക്ഷിച്ച് പോയ അദ്ദേഹം ഇപ്പോള്‍ കൊല്ലം ജില്ലയിലുള്ള ഗാന്ധിഭവന്‍ വയോധിക മന്ദിരത്തിലാണ് ജീവിക്കുന്നത്. അതിനിടെ അദ്ദേഹം തന്റെ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

ALSO READ- സുഹൃത്തുക്കള്‍ പോലും ആരതിയോട് പറഞ്ഞത് റോബിന്‍ ടോക്‌സിക് ആണെന്ന്; എന്നാല്‍ ഒടുവില്‍ ആരതി ചെയ്തത്; വെളിപ്പടുത്തി താരങ്ങള്‍

തന്റെ മകനെ ഒന്നു കാണണമെന്നുള്ള ആഗ്രഹമാണ് അദ്ദേഹം അറിയിച്ചത്. ഗാന്ധി ഭവന്‍ സ്ഥാപകനായ പുനലൂര്‍ സോമരാജന്‍ വഴി ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം പറഞ്ഞത്. മകന് രണ്ടര വയസ്സുള്ളപ്പോഴാണ് നടന് ഇവരെ ഉപേക്ഷിച്ചിട്ട് പോയത്.

താരത്തിന്റെ ഭാര്യ സുധ സമ്പന്ന കുടുംബാംഗമായിരുന്നു. അവര്‍ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവര്‍ ഒരു സ്ട്രോങ് ലേഡിയായിരുന്നുവെന്നും ടിപി മാധവന്‍ മുന്‍പ് ഒരു ഇന്‍ര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അധികം താമസിക്കാതെ ഇരുവരും തമ്മില്‍ ബന്ധം പിരിയുകയായിരുന്നു. ഒരിക്കല്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി പലയിടത്തും അലഞ്ഞ തനിക്കു ഒരു വേഷം ലഭിക്കുകയും അത് ഭാര്യയോടു പറഞ്ഞു താന്‍ അഭിനയിക്കാന്‍ പോയി എന്നും പിന്നീട് അവര്‍ അത് അംഗീകരിക്കാതെ തന്നെ ഡിവോഴ്സ് ചെയ്യുകയായിരുന്നുവെന്നുമാണ് മാധവന്‍ പറയുന്നത്.

ALSO READ- അന്ന് എനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ വിജയം എന്നെ വല്ലാതെ ഭയപ്പെടുത്തി, വെളിപ്പെടുത്തലുമായി വിജയ്

താരം മുന്‍പ് കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ മുന്‍പത്തെ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുടുംബം നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമമില്ലേ താങ്കള്‍ക്ക് എന്ന ചോദ്യത്തിനോടാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തീര്‍ച്ചയായും വിഷമമുണ്ടെന്നും താന്‍ ഇടയ്ക്കു മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും ആലോചിക്കാറുണ്ട് മകന്‍ സിനിമ മേഖലയിലേയ്ക്കു തന്നെ വന്നു. തന്നോട് വാശിക്ക് ചെയ്തതാണെനന്നും ടിപി മാധവന്‍ പറഞ്ഞിരുന്നു.

തന്റെ മകന്‍ മിടുക്കനായി. അതില്‍ തന്നെ ഞാന്‍ ഹാപ്പിയാണ്. ഇപ്പോള്‍ ഞാനും അവരും ഒരുമിച്ചുണ്ടായിരുന്നുവെങ്കില്‍ എന്ത് രസമായിരുന്നേനെ എന്ന് ഞാന്‍ ആലോച്ചിരുന്നെന്നും താരം പറയുന്നു.

തനിക്ക് ഭാര്യ ആയിരുന്നു ആദ്യം ഡിവോഴ്‌സ് നോട്ടീസ് അയച്ചത്. നോട്ടീസ് വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ച് പോയിരുന്നു. അവരുടെ വക്കീല്‍ തന്നെ ഗെറ്റ് ഔട്ട് അടിച്ചു. ഡിവോഴ്സുമായി മുന്നോട്ടു പോകുകയെന്നത് ആയിരുന്നു അവരുടെ തീരുമാനമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അവര്‍ വളരെ പൈസയുള്ളവരും കരുത്തരും ഒക്കെയാണ്. എല്ലാം എന്റെ തെറ്റായിരുന്നു. ഞാനതില്‍ വിഷമിക്കുന്നുണ്ടെന്നും താരം പറഞ്ഞി. മക്കളുമായി ഉള്‍പ്പടെ വിവാഹ മോചനത്തിന് ശേഷം ബന്ധം ഇല്ലായിരുന്നു. മകളെ ബാംഗ്ലൂരില്‍ വെച്ച് കാണാറുണ്ടായിരുന്നു. മകള്‍ കന്നഡക്കാരനായ ഒരു ലെതര്‍ എക്‌സ്‌പോര്‍ട്ടറെയാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement