ഫോട്ടോയെടുക്കാൻ ആരാധകർ വന്ന് ലിഡിയയെ തള്ളി മാറ്റും; അവൾക്ക് പരിഗണന കൊടുക്കാറില്ല; അതുകൊണ്ട് ലിഡിയ ചെയ്യുന്നതിങ്ങനെ; വെളിപ്പെടുത്തി ടൊവിനോ

817

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്ന് ടൊവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റായി വന്ന് സിനിമയിൽ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടൻ ടൊവിനോ.

2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ ഈ യുവതാരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ടൊവിനോ. സിനിമയ്ക്കകത്തും പുറത്തും താരം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. 2018 ആണ് താരത്തിന്റെ അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ സിനിമ. ചിത്രമിപ്പോൾ 200 നോടി ക്ലബിലടക്കം ഇടം പിടിച്ച് മുന്നോട്ട് കുതിക്കുകയാണ്.

ALSO READ- മൂന്നര വർഷത്തോളം പല സംവിധായകരും തന്നോട് ചെയ്തത് വെളിപ്പെടുത്തി യുവ നടി കീർത്തി

ഇപ്പോഴിതാ താരമായ തനിക്ക് ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് പലപ്പോഴും കുടുംബത്തിൽ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട് എന്നാണ് ടൊവിനോ പറയുന്നത്. തുടക്കകാലങ്ങളിൽ ആളുകൾ ഫോട്ടോ എടുക്കാൻ വരുന്നത് ഭാര്യ ലിഡിയക്ക് പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്.

ഫോട്ടോയെടുക്കാൻ വരുന്നവർ ലിഡിയയെ തിരിച്ചറിയാതെ തള്ളി മാറ്റുമെന്നും താനത് കണ്ടിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു. ഫോട്ടോ എടുക്കുന്നവർ സ്നേഹം കൊണ്ട് വരുന്നതാണെന്നും എന്നാൽ ലിഡിയ അർഹിക്കുന്ന കാര്യങ്ങൾ കൊടുക്കാനായില്ലെങ്കിൽ അത് പ്രശ്നമല്ലേ എന്നുമാണ് താരം പറയുന്നത്.

ALSO READ- ഇപ്പോൾ ഞാൻ സിംഗിൾ അല്ല കമ്മിറ്റഡ് ആണ് പക്ഷേ കല്യാണം കഴിക്കില്ല: അഭയ ഹിരൺമയി പറഞ്ഞത് കേട്ടോ

ഞാൻ സ്റ്റാറായി കഴിഞ്ഞതിന് ശേഷവും ലിഡിയയുടെ വ്യക്തിത്വത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ വേറെ ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നാണ് ടൊവിനോ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

”ഒരു മൂന്നാല് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ തിരക്കുള്ള സ്ഥലത്തോ ഷോപ്പിങ്ങിനോ പോവുകയാണെങ്കിൽ ആളുകൾ ചുറ്റും കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്യും. അവർ അപ്പോൾ ലിഡിയയെ തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. ആളുകൾ വന്ന് ഫോട്ടോയെടുക്കുമ്പോൾ ആ കൂട്ടത്തിൽ നിന്നും ലിഡിയയെ തള്ളി പുറത്തേക്കാക്കും. അങ്ങനെ പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്.”- എന്നാണ് ടൊവീനോ പറയുന്നത്.

ലിഡിയ അർഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ പരിഗണനയും സമയവും തനിക്ക് കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ അത് പ്രശ്നമാണ്. അതുകൊണ്ട് ഇവൾ ഷോപ്പിങ്ങിന് പോവുകയാണെങ്കിൽ തന്നെ കൊണ്ടുപോകില്ലെന്നും ടൊവിനോ പറയുന്നു.

ടൊവിനോയുടെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ 2018 ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, തൻവി റാം, ലാൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Advertisement