ഈ പടത്തിലും ‘ഉമ്മ’യുണ്ട് പക്ഷേ പ്രേക്ഷകര്‍ ധൈര്യമായിട്ട് പോന്നോളു; ടൊവീനോ തോമസ്

15

മലയാളത്തിന്റെ യുവ നന്‍ ടൊവീനോ തോമസിന്റെ പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേര് തിയേറ്ററുകളിലെത്താന്‍ ഇനി നാലു ദിനം കൂടി.

ചിത്രം ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.

Advertisements

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വിവരം ടൊവീനോ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. രസകരമായ ഒരു കുറിപ്പിന് ഒപ്പമാണ് ടൊവീനോ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഈ പടത്തിലും ഉമ്മ ഉണ്ട്. പക്ഷെ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ.

ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ? അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബര്‍ 21′ എന്നാണ് ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ടൊവീനോയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളുടെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ രസികന്‍ വാക്കുകളെന്ന് ഉറപ്പ്.

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക.

ചിത്രത്തില്‍ ഉമ്മ ആയിഷയായി ഉര്‍വശി എത്തുന്നു. ‘അമ്മ മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു.

ഹമീദിന്റെ ജീവിതയാത്രയാണു കഥ. എഴുത്തു കഴിഞ്ഞപ്പോള്‍ തന്നെ ഉര്‍വശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുമ്പില്‍ വന്നതെന്നും സംവിധായകന്‍ പറയുന്നു. പുതുമുഖം സായിപ്രിയയാണു നായിക.

ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ആന്റോ ജോസഫ്, സി.ആര്‍. സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോപിസുന്ദറാണ്, എഡിറ്റിങ് മഹേഷ് നാരായണന്‍, ആര്‍ട് സന്തോഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ.

Advertisement