അദ്ദേഹം വലിയ വ്യക്തി, എന്നും ഞാനൊരു ഫാന്‍ ബോയി ആയിരിക്കും, നടന്‍ വിക്രമിനെ നേരില്‍ കണ്ട സന്തോഷത്തില്‍ ടൊവിനോ, കുറിപ്പ് വൈറല്‍

140

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ അദ്ദേഹം നായകനായിട്ടുണ്ട്. യുവ നായകന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ടൊവിനോ സോഷ്യല്‍മീഡിയയിലും ഏറെ സജീവ സാന്നിധ്യമാണ്.

Advertisements

ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിനെ നേരില്‍ കണ്ടതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയാണ് ടൊവിനോ. കൊച്ചിയില്‍ വെച്ചാണ് കണ്ടുമുട്ടിയതെന്നും താന്‍ വിക്രമിന്റെ ഫാന്‍ ബോയ് ആണെന്നും ടൊവിനോ പറയുന്നു.

Also Read; ‘ബോളിവുഡ് നടിമാരിൽ ഏറ്റവും സെ ക്‌സി ഉർവശി റൗട്ടേല’; രവീന്ദ്ര ജഡേജയുടെ തുറന്നുപറച്ചിൽ ബിടൗണിൽ ചർച്ച

വിക്രം സാറിനെ നേരില്‍ കാണാനുള്ള അവസരം കിട്ടിയത് അവിശ്വസനീയമാണ്. അടങ്ങാത്ത ഒരു ആരാധനയുടെ നിമിഷമാണിതെന്നും തനിക്ക് അദ്ദേഹം എന്തായിരുന്നുവെന്ന് തനിക്ക് വിവരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അന്യന്‍ എണ്ണാന്‍ കഴിയുന്നതിലും അപ്പുറം താന്‍ കണ്ടിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.

തന്റെയൊരു അഭിലാഷമാണ് വിക്രമിനെ പോലെ ആവുക എന്നത്. ശരിക്കും വിക്രം ഒരു വലിയ വ്യക്തിയാണെന്നും സിനിമ കിട്ടിയപ്പോഴും എന്തെങ്കിലും പ്രതിസന്ധികള്‍ വന്നപ്പോഴുമെല്ലാം തന്റെ ചിന്തകളിലും പരാമര്‍ശങ്ങളിലും പദ്ധതികളിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവാറുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
Also Read: ‘ഞാൻ ജപ്പാനിലേക്ക് പോകുകയാണ്’;മിഡ് വീക്ക് എപ്പിസോഡിൽ എവിക്ഷനും വൈൽഡ് എൻട്രിയും; ലാലേട്ടൻ പടിയിറങ്ങും മുൻപ് സംഭവിച്ചത്

വ്യത്യമാര്‍ന്ന ശൈലിയിലും സ്റ്റൈലിലും എല്ലാം അദ്ദേഹം മുന്നില്‍ തന്നെയാണ്. വിക്രം സാറിന്റെ വിനയത്തോടെയുള്ള സംസാരം തനിക്ക് വലിയ അംഗീകാരം തന്നെയായിരുന്നുവെന്നും എന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ബോയ് ആയിരിക്കുമെന്നും ടൊവിനോ പറയുന്നു.

Advertisement