നിവിന്‍ പോളിയും ടൊവിനോ തോമസും മലയാളികള്‍ക്ക് ഇഷ്ടമുള്ള രണ്ടു യുവതാരങ്ങളാണ് .
വ്യത്യസ്തമായ വേഷങ്ങളിലൂടെ തിരക്കുള്ള നായകന്മാരായി മാറിയ ഇരുവരും തമ്മില്‍ തര്‍ക്കത്തിലും മത്സരത്തിലും ആണെന്ന് ഗോസിപ്പ്. ഈ പ്രശ്നങ്ങളെക്കുറിച്ച് ടൊവിനോ തുറന്നു പറയുന്നു.
സിനിമാ മേഖലയില്‍ ആരോടും തനിക്ക് ഈഗോയില്ലയെന്നും അതിന് കാരണം ഈഗോ ഉണ്ടായാല്‍ ആ ബന്ധം ഊഷ്മളമായി നിലനില്ക്കില്ലെന്നതുകൊണ്ടാണെന്നും ടൊവിനോ ഒരു അഭിമ്നുഖത്തില് വ്യക്തമാക്കുന്നു.
‘തനിക്ക് ആരോടും മത്സരമില്ല. കാരണം വര്‍ഷത്തില്‍ ഒരാള്‍ക്ക് ഇത്ര സിനിമയെ ചെയ്യാനാവൂ. ഒരു വര്‍ഷം നൂറ്റിഅന്പതിലെറെ സിനിമകളാണ് മലയാളത്തില്‍ ഇറങ്ങുന്നത്.
നിവിന്‍ പോളിയുമായി മത്സരമുണ്ടെന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. തന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് നിവിന്‍. പിന്നെ ഞങ്ങള്‍ രണ്ടുപേരും ചെയ്യുന്നത് വ്യത്യസ്തമായ സിനിമകളാണ്.’ ടൊവിനോ പറയുന്നു.
സിനിമയില്‍ നിലനില്ക്കണമെങ്കില് വാണിജ്യപരമായ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകണമെന്നു അഭിപ്രായപ്പെട്ട താരം താന്‍ അതിനൊപ്പം കലാമൂല്യമുള്ള സിനിമയുടെ ഭാഗമാകുമെന്നും പറഞ്ഞു