മലയാള സിനിമാ ആരാധകരുടെ പ്രത്യേകിച്ച് യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഇച്ചായനാണ് നടൻ ടൊവിനോ തോമസ്.
സിനിമകൾക്ക് പുറമെ താരത്തിന്റെ സാമൂഹിക ഇടപെടലുകളും ആരാധകഹൃദയം കീഴടക്കാൻ ടൊവിനോയെ സഹായിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടിയിരിക്കുകയാണ് ഈ യുവതാരം. അടുത്തിടെ നടന്ന ഫാഷൻ ഷോയിൽ വച്ചാണ് സംഭവം.
മുണ്ടും കുർത്തയുമണിഞ്ഞ് തനി നാടൻ ലുക്കിൽ റാംപ് വാക്ക് നടത്തുകയായിരുന്നു താരം. ഇടിനിടയിൽ ഇരുവശത്തുമായി തിങ്ങിനിന്ന ആരാധകർക്കരികിലേക്കും താരമെത്തി.
റാംപിൽ നിന്ന് മടങ്ങാനൊരുങ്ങവെ രണ്ട് യുവാക്കൾ ടൊവിനോയുടെ അടുത്തേക്കെത്തി. സെക്യൂരിറ്റി ജീവനക്കാരനെത്തി ഇവരെ തിരിച്ചയക്കാൻ നോക്കി.
എന്നാൽ യുവാക്കൾക്കരികിലെത്തി അവരെ ചേർത്തുനിർത്തി സെൽഫിക്ക് പോസ് ചെയ്യുകയായിരുന്നു താരം.
ഇങ്ങനെയുള്ള നടന്മാരും നമ്മുടെ നാട്ടിലുണ്ട്, വെറുതെയല്ല ഈ മനുഷ്യന് ഇത്രയ്ക്കും ആരാധകർ എന്നെല്ലാം കുറിച്ചാണ് വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
വിഡിയോ