മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാൽ ലോകനിലവാരത്തിലുള്ള അഭിനേതാവാണെന്ന് ശത്രുക്കൾ പോലും സമ്മതിക്കും. അതുകൊണ്ട് തന്നെ താരത്തിന് കേരളത്തിന് പുറത്തും ബോക്‌സ്ഓഫീസിൽ മിന്നിതിളങ്ങാൻ സാധിക്കാറുമുണ്ട്. തെന്നിന്ത്യയിലെ തന്നെ പ്രമുഖ താരങ്ങളോടൊപ്പമെല്ലാം മോഹൻലാലിന് അഭിനയിക്കാനായത് അദ്ദേഹത്തിന്റെ അഭിനയ വഴക്കം കൊണ്ടുതന്നെയാണ്.
ഇപ്പോഴിതാ യുവതാരം ടൊവീനോ തോമസും മോഹൻലാലിന്റെ അഭിനയത്തെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങൾ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വർഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയിൽ എത്തിച്ചത്.
ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിയമുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ടൊവിനോ തന്റെ മനസ് തുറന്നത്. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രം ‘വാശി’യിലാണ് ടൊവിനോയും കീർത്തിയും ഒന്നിക്കുന്നത്. ജൂൺ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
വാശിയിൽ അഡ്വ. എബിനും, അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീർത്തിയുമെത്തുന്നത്. കീർത്തിയുടെ പിതാവായ ജി സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് വാശി നിർമിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിർമാണത്തിൽ പങ്കാളികളാണ്. ഉർവശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. റോബി വർഗീസ് രാജ് ക്യാമറയും മഹേഷ് നാരായണൻ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണിന് നൽകിയ അഭിമുഖത്തിലാണ് തനിക്കും മോഹൻലാലിനുമുള്ള സാമ്യത്തെ കുറിച്ച് ചോദിച്ച അവതാരകയോട് ടൊവിനോ നിലപാട് വ്യക്തമാക്കിയത്. മോഹൻലാലിനെ പോലെ ആദ്യം വില്ലൻ വേഷത്തിൽ എത്തി പിന്നീട് വർഷം നാലും, അഞ്ചും സിനിമകൾ ചെയ്യുന്ന രീതിയിൽ ടൊവിനൊ മാറിയല്ലോ അത്തരത്തിൽ ഒരു സാമ്യം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി പറഞ്ഞത്.
‘
ALSO READ- ‘അളന്ന് മുറിച്ചുള്ള സുപ്രിയയുടെ സംസാരം’ അന്ന് ആദ്യമായി സുപ്രിയ മേനോനെ പരിചയപ്പെട്ടപ്പോഴേ എനിക്ക് ‘ആ കാര്യം’ മനസിലായി; വെളിപ്പെടുത്തി മല്ലിക സുകുമാരൻ
‘അങ്ങനെ ഒന്നും ചെയ്താൽ മോഹൻലാലാവില്ല. ലാലേട്ടനോട് ഉപമിക്കുന്നത് എനിക്ക് കേൾക്കാൻ സന്തോഷമുണ്ടെങ്കിലും ഇത് കേൾക്കുന്നവർ വിചാരിക്കും ഇന്നലെ വന്ന ടൊവിനൊയെ ലാലേട്ടനുമായാണോ താരതമ്യം ചെയ്യുന്നതെന്ന്. അങ്ങനെ ഒന്നുമില്ല, മനപൂർവം അങ്ങനെ ഒരു പാറ്റേണും പിന്തുടർന്നിട്ടില്ല. യാദൃച്ഛികമായി വില്ലൻ വേഷം ചെയ്തതാണ്’- ടൊവിനോ പറയുന്നു
‘അങ്ങനെ കുറച്ച് സിനിമകൾ മാത്രം ചെയ്ത എന്നെ ലാലേട്ടനെ പോലെ ഇത്രയും സിനിമകൾ ചെയ്ത ഒരു നടനയുമായി താരതമ്യം ചെയ്യുന്നത് എനിക്ക് കേൾക്കാൻ സന്തോഷമാണെങ്കിലും പക്ഷെ അദ്ദേഹത്തിനെ കൊച്ചാക്കുന്ന പോലെയാണ്’ ടോവിനോ കൂട്ടിച്ചേർത്തു