ജൂനിയർ ആർട്ടിസ്റ്റായി വന്ന് സിനിമയിൽ താരമൂല്യമുള്ള നായകനായി മാറിയ താരമാണ് നടൻ ടൊവിനോ തോമസ്. 2012 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. വില്ലനായും സഹനടനായും അഭിനയിച്ച താരം സിനിമയിൽ എന്തെങ്കിലുമൊക്കെ ആകുന്നതിനു മുമ്പാണ് വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. പ്ലസ്ടു കാലത്തുള്ള പ്രണയമാണ് 2014 ൽ വിവാഹത്തിൽ എത്തിയത്. ഏറെ നാൾ പുറകെ നടന്നതിന് ശേഷമാണ് ലിഡിയ തന്നോട് ഇഷ്ടം പറഞ്ഞതെന്ന് ടൊവിനോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഭാര്യയെയും മക്കളെയും കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഭാര്യക്ക് മൂന്ന് മക്കളാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ ഉൾപ്പെടെ മൂന്ന് മക്കളാണ് തനിക്കുള്ളതെന്നാണ് ഭാര്യ പറയാറുള്ളത്. ഞാനും എന്റെ മക്കളും തമ്മിലുള്ള റിലേഷൻഷിപ്പ് അങ്ങനെയാണ്. അപ്പൻ എന്ന മെച്വൂരിറ്റി കാണിക്കേണ്ടപ്പോൾ കാണിക്കാറുമുണ്ട്.
മോള് കരാട്ടെ പഠിക്കുന്നുണ്ട്. അവളുടെ പഞ്ചിങ് ബാഗ് ഞാനാണ്. ലിഡിയ കുറച്ച് കൂടി സ്ട്രിക്ടാണ്. എന്റെ അത്രയും കെയർലെസ് ആകാനോ കുട്ടിക്കളി കളിക്കാനോ അവൾക്ക് പറ്റില്ലല്ലോ.’ലിഡിയയെ കുറിച്ചുള്ള കംപ്ലെയ്‌ന്റൊക്കെ അപ്പോപ്പോൾ തന്നെ മക്കൾ വീഡിയോ കോൾ വിളിച്ച് പറയും. ഇസയ്ക്ക് പറഞ്ഞാൽ മനസിലാകുന്ന പ്രായമാണ്. തഹാന് മനസിലാവുന്ന പ്രായമല്ല. അതുകൊണ്ട് സഹിക്കുകയാണ് ഞാൻ.
ഇടയ്ക്ക് നല്ല അടി കിട്ടും എനിക്ക്. കുഞ്ഞ് പിള്ളേർ കൈ തളർത്തി ഇട്ട് അടിക്കുമല്ലോ, ചെകിട് പൊളിച്ചൊക്കെ കിട്ടും എനിക്ക് ചില സമയത്ത്. അപ്പോൾ ഞാനുണ്ടാക്കിയതാണല്ലോയെന്ന് ഓർത്ത് സഹിക്കും.’ഇതൊക്കെ നമ്മളും നമ്മുടെ പാരന്റ്‌സിനോട് ചെയ്തിട്ടുണ്ടാവും. മകളുമൊത്ത് സാഹസികത വീഡിയോ ചെയ്യാൻ താത്പര്യമുള്ള ആളാണ് ഞാൻ. മകളുമൊത്തുള്ള സിപ്ലൈൻ യാത്രയാണ് ഈയടുത്ത് വൈറലായത്.
2018 ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമക്ക മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച്‌ക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തിനാണ് ഏറ്റവും കൂടുതൽ കൈയ്യടി. ആസിഫ് അലി, ലാൽ, നരേൻ, അപർണ ബാല മുരളി തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.