മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ടൊവിനോ അധിക്ഷേപിച്ചോ? താരത്തിനെതിരെ സൈബര്‍ ആക്രമണം

83

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സമൂഹമാധ്യമങ്ങളിലൂടെ
ആക്ഷേപിച്ചുവെന്നാരോപിച്ച്‌ നടന്‍ ടൊവിനോ തോമസിന് നേരെ സൈബര്‍ ആക്രമണം.

Advertisements

2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്‌റ്റാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം.

ടൊവിനോയുടെ പേരിലുള്ള വേരിഫൈ ചെയ്യാത്ത ഒരു പേജില്‍ നിന്നുള്ള കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

ഈ പോസ്‌റ്റില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചെഴുതിയ പരാമര്‍ശങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്.

വേരിഫൈ ചെയ്യാത്ത പേജില്‍ നിന്നുള്ള പോസ്‌റ്റ് ടൊവീനോയ്‌ക്കെതിരായി വൈറലാക്കിയത് ആരെന്ന് വ്യക്തമല്ല. സത്യാവസ്ഥ അറിയാതെയാണ് പലരും യുവതാരത്തെ അധിക്ഷേപിച്ച്‌ രംഗത്തുവന്നത്.

പോസ്‌റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ടൊവിനോയ്‌ക്ക് എതിരായി ഇവര്‍ ഉപയോഗിക്കുന്നത്.അതേസമയം, സൈബര്‍ ആക്രമണത്തോട് പ്രതികരിക്കാനോ സത്യാവസ്ഥ എന്താണെന്ന് പറയാനോ ടൊവിനോ തയ്യാറായിട്ടില്ല.

2012 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. അതില്‍ മമ്മൂട്ടിയ്ക്ക് കോമഡി അവതരിപ്പിക്കാന്‍ അറിയില്ല എന്നാണ് പറയുന്നത്.

മോഹന്‍ലാല്‍ ഫാനാണോ എന്ന ചോദ്യത്തിന് ആ തടിയനെ എനിക്ക് പണ്ടേ ഇഷ്ടമല്ല എന്നായിരുന്നു മറുപടി. എന്തായാലും സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ് രണ്ട് താരങ്ങളേയും കുറിച്ചുള്ള കമന്റുകള്‍. സത്യാവസ്ഥ എന്താണെന്ന് പോലും നോക്കാതെയാണ് ടൊവിനോയെ ഒരു കൂട്ടം ആളുകള്‍ ചീത്ത വിളിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സുകള്‍ ഒന്നിച്ചു ചേര്‍ന്നാണ് ആക്രമണം. അടുത്ത ചിത്രം പരാജയപ്പെടുത്തും എന്നുവരെ ഭീഷണിയുണ്ട്. ടൊവിനോ ഇടുന്ന പോസ്റ്റുകളില്‍ ആഗ്രി റിയാക്ഷന്‍ നിറയുകയാണ്.

എന്നാല്‍ ടൊവിനോയെ പിന്തുണച്ചുകൊണ്ടും കമന്റുകള്‍ വരുന്നുണ്ട്. ആരാണ് ചെയ്തത് എന്നറിയാതെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ് പറയുന്നത്.

Advertisement