ആദ്യമായല്ല യുവതാരം ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്നത്. എന്നാല്‍ പൊലീസ് നായകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി. എസ്രയില്‍ ടൊവീനോ എസിപി ഷെഫീര്‍ അഹമ്മദ് എന്ന പൊലീസ് കഥാപാത്രമായി എത്തിയെങ്കിലും പൃഥ്വിരാജ് ആയിരുന്നു നായകന്‍.
ചിത്രത്തില്‍ കേസന്വേഷണമല്ല പ്രധാന പ്രമേയമമെന്നും മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ കഥാപാത്രത്തോട് സമാനമായുള്ള കഥാപാത്രമാണ് ടൊവീനോടയുടേതെന്നും പറയുകയാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം.
‘ഒരുപാട് ആരാധകരുള്ള ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോയുടെ നായകന്‍. ചിത്രത്തില്‍ ഉടനീളം പൊലീസ് വേഷത്തില്‍ തന്നെയാവും ടൊവീനോ പ്രത്യക്ഷപ്പെടുക. എന്നാല്‍ കേസന്വേഷണമല്ല ചിത്രം.
മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്. വിനാശത്തിന്റെ മുന്നോടിയായി എത്തുന്നയാളാണ് പുരാണത്തിലെ കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവുമായി ഈ സങ്കല്‍പത്തിന് ചില സാമ്യങ്ങളുണ്ട്. പ്രശോഭ് കൃഷ്ണ പറഞ്ഞു
പ്രവീണ്‍ പ്രഭരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. ഗൗതം ശങ്കറാണ് ക്യാമറ. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം.