നമ്മള്‍ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍; രജിഷ വിജയനൊപ്പം ടോബിന്‍ തോമസ് , ഇതെപ്പോള്‍ എന്ന് ആരാധകര്‍

50

മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രജിഷ നേടിയിരുന്നു. 

അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സൂപ്പര്‍ വിജയത്തോടെ രജിഷ വിജയന്‍ പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.

Advertisements

ഇപ്പോള്‍ ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ് പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ച ആവുന്നത്. ‘നമ്മള്‍ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍’, എന്നാണ് രജിഷയ്ക്ക് ഒപ്പമുള്ള ഫോട്ടോകളുമായി ടോബി കുറിച്ചത്.

പിന്നാലെ കമന്റുമായി രജിഷയും രം?ഗത്ത് എത്തി. 1461 = 30 x ? + 1 x ? – 1 x ? – 2 x ? എന്നാണ് ഒന്നിച്ചുള്ള ദിവസങ്ങള്‍ കൗണ്ട് ചെയ്ത് രജിഷ കമന്റിട്ടത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം?ഗത്ത് എത്തിയത്.

 

 

Advertisement